പീരുമേട് : പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കുവാനും , പരീക്ഷാ പേടി അകറ്റുന്നതിനു വേണ്ടിയും പീരുമേട് സബ്ബ് ജില്ലയിലെ രണ്ടുകേന്ദ്രങ്ങളായ എൽപിഎസ്കരടിക്കുഴി , യു പി എസ്ഏലപ്പാറ എന്നിവടങ്ങളിലായി പരീക്ഷ നടത്തി. സബ്ബ് ജില്ലാതല ഉദ്ഘാടനം പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബൂ നിർവ്വഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക ഷൈലജ അദ്ധ്യക്ഷത വഹിച്ചു. എഇഒ എം .രമേഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പുഷ്പരാജൻ , ദുരൈരാജ് ,അനീഷ് തങ്കപ്പൻഎന്നിവർ ആശംസകർ അറിയിച്ചു . 150 ഓളം കുട്ടികൾ മാതൃകാ പരീക്ഷയിൽ പങ്കെടുത്തു . ഡി സെൽവം, എം സുരേഷ് , മാരൻ എന്നിവർ നേതൃത്വം നൽകി .