വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിയിലേക്കു നയിക്കാൻ സാധിച്ചു.: മുഖ്യമന്ത്രി പിണറായി വിജയൻ
; നിർമ്മാണം പൂർത്തീകരിച്ച മണർകാട് സർക്കാർ എൽ.പി.സ്‌കൂളും താഴത്തുവടകര ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളും മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു; വീഡിയോ കാണാം ;

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ നടത്തിയ ഊർജ്ജിത പ്രവർത്തനങ്ങളിലൂടെ വിദ്യാഭ്യാസ മേഖലയെ അഭിവൃദ്ധിയിലേക്കു നയിക്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .മണർകാട് ഗവൺമെന്റ് എൽ.പി സ്‌കൂൾ, വെള്ളാവൂർ പഞ്ചായത്തിലെ താഴത്തുവടകര ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയുൾപ്പെടെ 13 ജില്ലകളിലെ 53 ഹൈടെക് സ്‌കൂൾ ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം ഓൺ ലൈൻ മുഖേന നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

കോവിഡ് മഹാമാരിയിൽ വിദ്യാഭ്യാസരംഗത്ത് നേരിട്ട പ്രതിസന്ധിയെ ഓൺലൈൻ ഡിജിറ്റൽ പഠനരീതിയിലൂടെ മറികടന്ന് കേരളം രാജ്യത്തിന് മാതൃകയായി . ഇതിനെ തുടർന്ന് 9. 34 ലക്ഷം കുട്ടികൾ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് അധികമായെത്തി.
കേന്ദ്ര വിദ്യാഭ്യാസ വകുപ്പു നടത്തിയ പെർഫോമിംഗ് റീഡിംഗ് ഇൻഡക്സിൽ തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തിയതും, നീതി ആയോഗിന്റെ സ്‌കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സ്, എസ്.ജി.ഡി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യ ഇൻഡക്സ് എന്നിവയിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല ഒന്നാം സ്ഥാനം നേടിയതും കക്ഷി രാഷ്ട്രീയഭേദമന്യേ കേരളത്തിന് അഭിമാനാർഹമാണ്. നാട്ടുകാരും ജനപ്രതിനിധികളും വിദ്യാഭ്യാസ തല്പരരും അധ്യാപകരുമുൾപ്പെടെയുള്ളവരുടെ കൂട്ടായ ശ്രമങ്ങളും ഈ നേട്ടത്തിൽ വലിയ പങ്കുവഹിക്കുന്നു.
പൊതുവിദ്യാഭ്യാസ മേഖലയെപ്പോലെ ഉന്നതവിദ്യാഭ്യാസ രംഗവും ശാക്തീകരിക്കുമെന്നും നവ വിജ്ഞാന സമൂഹം സൃഷ്ടിക്കുക എന്ന കാഴ്ച്ചപ്പാടോടെയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന നടന്നു വരുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളെയും മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുമെന്ന്
സർക്കാർ. ചീഫ് വിപ് ഡോ. എൻ ജയരാജ്
പറഞ്ഞു. താഴത്തു വടകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ശിലാഫലക അനാശ്ചാദനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനാവശ്യമായ മികച്ച പിന്തുണയാണ് സംസ്ഥാന സർക്കാർ ലഭ്യമാക്കി വരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭരണമികവിൽ കേരളം പൊതു -ഉന്നത വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ ഉയരങ്ങൾ താണ്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെള്ളാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ശ്രീജിത്ത്, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ ജെ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.