തൃക്കൊടിത്താനത്ത് സ്‌കൂട്ടറിൽ യാത്ര ചെയ്ത വനിതാ പൊലീസുകാരിയുടെ ബ്രേസ് ലറ്റ് മോഷ്ടിക്കാൻ ശ്രമം; പ്രതിയായ യുവാവ് പിടിയിൽ

തൃക്കൊടിത്താനം: സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ ബ്രേസ് ലെറ്റ് മോഷ്ടിച്ച പ്രതിയെ സാഹസികമായി പിടികൂടി. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ദീപ്തിയുടെ ബ്രേസ് ലൈറ്റാണ് പ്രതി മോഷ്ടിക്കാൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കൊടിത്താനം കൈലാത്തുപടി മുലമുറി സിറിയക്കിനെ (ജുബിൻ -33) പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു കേസിനാസ്പദമായ സംഭവം. തൃക്കൊടിത്താനം പാലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് കറുകച്ചാലിലേ വീട്ടിലേക്കു മടങ്ങിയ വനിതാ പൊലീസ് ദീപ്തിയുടെ ആഭരണം മോഷ്ടിക്കാനാണ് ശ്രമം നടന്നത്. സ്‌കൂട്ടറിൽ പിന്നാലെ എത്തിയ സിറിയക് അമര ഭാഗത്തുവച്ച് ദീപ്തി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിനു മുമ്പിലെത്തി തടഞ്ഞു നിർത്തി ബ്രേസ് ലെറ്റ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

Hot Topics

Related Articles