മതനിരപേക്ഷ ദേശീയ നേതൃത്വത്തിലെ ധിഷണാശാലിയായ വ്യക്തിത്വമായിരുന്നു സീതാറാം യെച്ചൂരി: മൂവാറ്റുപുഴ അഷ്റഫ് മൗലവി 

തിരുവനന്തപുരം: മതനിരപേക്ഷ ദേശീയ നേതൃത്വത്തിൽ ധിഷണാശാലിയായ വ്യക്തിത്വമായിരുന്നു സീതാറാം യച്ചൂരിയെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി.

Advertisements

അദ്ദേഹത്തിന്റെ വേർപാട് ദുഃഖകരമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘപരിവാർ വിരുദ്ധ കൂട്ടായ്മകൾ സൃഷ്ടിക്കുന്നതിന് നിലപാടെടുക്കുകയും വിട്ടു വീഴ്ച്ച ചെയ്യുകയും ചെയ്ത ഒരു നേതൃഗുണമാണ് അദ്ദേഹത്തിൽ കാണാൻ കഴിഞ്ഞിട്ടുള്ളത്.

ആർഎസ്എസിന്റെ ചരിത്രവും അതിന്റെ പ്രവർത്തന രീതിയും ലക്ഷ്യങ്ങളുമെല്ലാം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് ജീവിതത്തിന്റെ സിംഹഭാഗവും മാറ്റിവെച്ച ഒരു നേതാവ് കൂടിയായിരുന്നു അദ്ദേഹം.

സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വേർപാട് നികത്താൻ ആവാത്തതാണെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles