നിരോധിക്കണം :സാമ്പത്തിക സ്രോതസ്സും , ഭീകരബന്ധവും അന്വേഷിക്കണം: കേന്ദ്ര മന്ത്രി അമിത്ഷായ്‌ക്ക് കത്തയച്ച് ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ. ഹരി

കോട്ടയം: ആർ.എസ്.എസ് നേതാവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ എസ് ഡി പി ഐയ്ക്കെതിരെ ആഞ്ഞടിച്ച് ബി.ജെ.പി നേതാവ് എൻ. ഹരി. എസ്.ഡി. പി.ഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹരി കേന്ദ്ര ആഭ്യന്തര മന്ത്രിയ്‌ക്ക് കത്തയച്ചു. ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ. ഹരിയാണ് ആവശ്യമുന്നയിച്ച് കത്തയച്ചിരിക്കുന്നത് .

Advertisements

കേരളത്തിൽ തീവ്രവാദ ശക്തിക്കൾ സർക്കാർ ഒത്താശയിൽ വിഹരിക്കുകയാണ് .എസ് ഡി പി ഐ. ഇക്കഴിഞ്ഞ അടുത്ത ദിവസങ്ങളിൽ രണ്ട് സംഘ പരിവാർ പ്രവർത്തകരെയാണ് ക്രൂരമായി വധിച്ചത്.കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ ഇടപെടല്‍ ഈ വിഷയത്തിൽ ആവശ്യമാണ്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സും, തീവ്രവാദബന്ധവും അന്വേഷിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഞ്ജിത്തിന്റെ കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. കൊലക്ക് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്നാണ് ആരോപണം. ഇതിന്റെ ഭാഗമായി സഞ്ജിത്ത് കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഗവര്‍ണറെ സമീപിച്ചിരുന്നു. പരിശീലനം സിദ്ധിച്ച തീവ്രവാദികളാണ് കൊലപാതകം നടത്തിയതെന്നും 2020 മുതല്‍ സഞ്ജിത്തിനെ വധിക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കൊലക്ക് പിന്നിൽ എസ്ഡിപിഐ ക്രിമിനല്‍ സംഘങ്ങളാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

ഇക്കഴിഞ്ഞ ദിവസമാണ് പാലക്കാട് മമ്പറത്ത് ആർഎസ്എസ് തേനാരി മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിനെ എസ്ഡിപിഐ തീവ്രവാദികൾ വെട്ടിക്കൊലപ്പെടുത്തിയത്. ഭാര്യയുടെ കൺമുന്നിലിട്ടായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. കൊലക്ക് പിന്നില്‍ തീവ്രവാദബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചു. സഞ്ജിത്ത് കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാണ് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.

Hot Topics

Related Articles