ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ.യിൽ പുതുതായി അംഗത്വം എടുത്ത മുന്നൂറ് പേർക്ക് സ്വീകരണവും, പൊതുസമ്മേളനവും നടത്തി. പി.എം.സി. ജംഗ്ഷനിൽ നിന്നാരംഭിച്ച സ്വീകരണ റാലി മുട്ടംജംഗ്ഷനിൽസമാപിച്ചു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ് ഉത്ഘാടനം ചെയ്തു. ഇന്ത്യാ രാജ്യത്തെ മതന്യൂനപക്ഷങ്ങൾ വംശഹത്യയുടെ ഭീഷണിയുടെ യാണ് കടന്ന് പോകുന്നത് എന്ന് മുഹമ്മദ് സിയാദ് പറഞ്ഞു.
മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.കെ. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സി.എച്ച് ഹസീബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റസിയ ഷെഹീർ, എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കമ്മിറ്റി സെക്രട്ടറി സഫീർ കുരുവാന സ്വാഗതവും, വി.എസ്. ഹിലാൽ നന്ദിയും പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ ഖജാൻജി.കെ.എസ്.ആരിഫ്, പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് അയ്യൂബ് ഖാൻ കാസിം, സെക്രട്ടറി അഡ്വ. റിയാസ് ഇടക്കുന്നം, കെ. ഇ. റഷീദ്, സുബൈർ വെള്ളാപള്ളി ൽ, എം.എസ്. ആരിഫ്, സാബിർ പാറകുന്നേൽ, കെ.യു. സുൽത്താൻ, ഷാജി വഞ്ചാങ്കൽ ഈരാറ്റുപേട്ട നഗരസഭാ കൗസസിലർമാരായ അൻസാരി ഈ ലക്കയം, നസീറ സുബൈർ, ഫാത്തിമ മാഹിൻ , നൗഫിയ ഇസ്മായിൽ, ഫാത്തിമ മാഹീൻ, തീക്കോയി ഗ്രാമ പഞ്ചായത്തഗം നജ്മ പരി കൊച്ച് എന്നിവർ പ്രകടനത്തിന് നേത്യതം നൽകി.