ഹൈദരാബാദ് : ഇന്ത്യ ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് തിരിച്ചടിയായി പ്രധാന കളിക്കാരുടെ പരിക്ക്. കെ എൽ രാഹുലിനും, രവീന്ദ്ര ജഡേജയ്ക്കും ആണ് പരിക്ക് മൂലം അടുത്ത ടെസ്റ്റ് നഷ്ടമാകുന്നത്.പരിക്കേറ്റു പുറത്തായ രവീന്ദ്ര ജഡേജക്കും, കെ എൽ രാഹുലിനും പകരക്കാരായി സർഫറാസ് ഖാൻ, സൗരഭ് കുമാർ, ഓൾ റൗണ്ടർ വാഷിംഗ്ടൺ സുന്ദർ എന്നിവരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
5 പരമ്പരകൾ ഉള്ള ടെസ്റ്റ് പരമ്പരയിൽ രണ്ടാം ടെസ്റ്റ് ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്ത് നടക്കും.
ഹൈദരാബാദിൽ നടന്ന ആദ്യ കളിയിൽ ഇന്ത്യ 28 റൺസിന് തോറ്റിരുന്നു. ഒന്നാം ഇന്നിംഗ്സിൽ 190 റൺസിന്റെ ലീഡ് നേടിയതിന് ശേഷമാണ് ഇന്ത്യ തോറ്റത്. ഒന്നാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 246 റൺസിന് പുറത്തായിരുന്നു. ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 436 റൺസ് നേടിയിരുന്നു. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ 87 റൺസും കെ എൽ രാഹുൽ 86 റൺസും നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 420 റൺസ് നേടി ഇംഗ്ലണ്ടിനുവേണ്ടി ഒലി പോപ്പ് 196 റൺസ് നേടി.എന്നാൽ മറുപടി ബാറ്റിംഗിൽ ഇന്ത്യ 202 റൺസിന് ഓൾ ഔട്ട് ആയി. ഇംഗ്ലണ്ടിനു വേണ്ടി ടോം ഹാർട്ട്ലി രണ്ടാംഇന്നിങ്സിൽ 7 വിക്കറ്റ് നേടി.
രണ്ടാം ടെസ്റ്റ് : ഇന്ത്യയ്ക്ക് തിരിച്ചടിയായി കെ എൽ രാഹുലിനും ജഡേജക്കും പരിക്ക് : സർഫാസ് ഖാൻ ഇന്ത്യൻ ടീമിൽ
Advertisements