സ്പോർട്സ് ഡെസ്ക്ക് : ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതില്‍ കാരണം വെളിപ്പെടുത്തി ബിസിസിഎ. പരമ്പർയുടെ ദൈര്‍ഘ്യവും സമീപകാലത്ത് അദ്ദേഹം കളിച്ച ക്രിക്കറ്റിന്റെ അളവും കണക്കിലെടുത്താണ് തീരുമാനമെടുത്തതെന്ന് ബിസിസിഐയുടെ മാധ്യമ റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സിറാജിന് പകരം അവേഷ് ഖാന്‍ ഇടം നേടിയിരുന്നു.
മുഹമ്മദ് സിറാജ് രാജ്കോട്ടിലെ മൂന്നാം ടെസ്റ്റിനുള്ള സെലക്ഷനില്‍ ലഭ്യമാകുമെന്ന് ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.രണ്ടാം ടെസ്റ്റില്‍ പരമ്ബര സമനിലയിലാക്കാനുള്ള ശ്രമത്തിനിടെ വെള്ളിയാഴ്ച ഇംഗ്ലണ്ടിനെതിരെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത് മത്സരം ആരംഭിച്ചു. ആദ്യ രണ്ട് ടെസ്റ്റുകളില്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ ടീമിലെത്തിയ പാട്ടിദാര്‍ , ഇടങ്കയ്യന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവ് , ഫാസ്റ്റ് ബൗളര്‍ മുകേഷ് കുമാര്‍ എന്നിവര്‍ യഥാക്രമം രാഹുല്‍, ജഡേജ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് പകരം ടീമിലെത്തി.