സെക്യൂരിറ്റി ഏജൻസികൾക്കു കർശന നിർദേശവുമായി ജില്ലാ പൊലീസ്; തോക്കും ആയുധവും കയ്യിലുള്ള ഇതര സംസ്ഥാന തൊഴിലാളികളായ സെക്യൂരിറ്റി ജീവനക്കാരുടെ വിവരം പൊലീസ് സ്റ്റേഷനിൽ നൽകണം

കോട്ടയം: അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുന്ന ഏജൻസികൾക്കു നിർദേശവുമായി സംസ്ഥാന സർക്കാർ. ജോലിക്കായി നിയോഗിക്കുന്ന സ്വകാര്യ സുരക്ഷാ ഏജൻസികൾ അത്തരം ജീവനക്കാരെ സംബന്ധിച്ച വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണെന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.

Advertisements

ജില്ലയിൽ പ്രവർത്തിക്കുന്ന എല്ലാ സ്വകാര്യ സുരക്ഷാ ഏജൻസികൾക്കുമായാണ് ജില്ലാ പൊലീസ് നിർദേശം നൽകിയിരിക്കുന്നത്. തങ്ങളുടെ സ്ഥാപനത്തിന് കീഴിൽ ജോലി ചെയ്യുന്ന അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള സെക്യൂരിറ്റി ജീവനക്കാരുടെ വിവരം, നിയമാനുസൃത ആയുധ
ലൈസൻസ് ഉള്ളവരാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് പൊലീസിൽ അറിയിക്കേണ്ടത്. ഇത് അടക്കം ഫോട്ടോ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖ സഹിതം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.