പത്തനംതിട്ട : സീതത്തോട് മാവേലി സ്റ്റോറിൽ 2007-2008 കാലഘട്ടത്തിൽ അസിസ്റ്റൻറ് സെയിൽസ്മാൻ ആൻഡ് ഷോപ്പ് ഇൻ ചാർജ് ആയി ചുമതല വഹിച്ചു വന്നിരുന്ന ജി തുളസീധരൻ (65) എന്നയാൾ മാവേലി സ്റ്റോറിൽ നിന്നും 5,68,000/- രൂപയുടെ ക്രമക്കേട് നടത്തിയതായി തിരുവനന്തപുരം വിജിലൻസ് കോടതി കണ്ടെത്തി.12 വർഷം കഠിനതടവും 5, 68,000/-രൂപ പിഴയുമാണ് ഇയാൾക്ക് കോടതി വിധിച്ചത്. വിജിലൻസ് തിരുവനന്തപുരം കോടതി മുമ്പാകെ വിചാരണയിലിരുന്ന17/16, CC 18/16(V C -10/08/PTA)നമ്പർ കേസിന്റെ അന്തിമവിധി ഇന്നേദിവസം (30/05/2024) ബഹു കോടതി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
CC-17/16 നമ്പർ കേസിലേക്ക് പ്രതിയെ u/s 409 of IPC പ്രകാരം മൂന്നുവർഷത്തെ കഠിനതടവും,10,000/- രൂപയും,13(1)(C) r/w 13(2)ഓഫ് പിസി ആക്ട് പ്രകാരം മൂന്ന് വർഷത്തെ കഠിനതടവും 2,55,000/- രൂപയും പിഴയും, CC-18/16നമ്പർ കേസിൽ u/s 409 of IPC പ്രകാരം മൂന്നുവർഷത്തെ കഠിനതടവും,10,000/- രൂപ പിഴയും ,13(1)(C) r/w13(2)ഓഫ് പിസി ആക്ട് പ്രകാരം മൂന്ന് വർഷത്തെ കഠിനതടവും 2,93,000 /- രൂപ പിഴയും ഒടുക്കണമെന്നാണ് അന്തിമവിധി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രണ്ട് കേസുകളിലായി 12 വർഷത്തെ കഠിനതടവ് വിധിച്ചിട്ടുണ്ടെങ്കിലും വിധി ഒന്നിച്ച് അനുഭവിച്ചാൽ മതി എന്ന് വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്.