ആ തോൽവി കണ്ട് ചിരി വന്നു ! ഹൈദരാബാദിനോട് ഏറ്റ തോൽവിയ്ക്ക് പിന്നാലെ വിചിത്ര പ്രതികരണവുമായി അയ്യർ

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ ബാറ്റിങ് വെടിക്കെട്ട് കണ്ട മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ആറ് വിക്കറ്റിന് 245 റണ്‍സെടുത്തപ്പോള്‍ ഒമ്ബത് പന്തും എട്ട് വിക്കറ്റും ബാക്കിയാക്കി ഹൈദരാബാദ് ജയിക്കുകയായിരുന്നു. അഭിഷേക് ശര്‍മയുടെ ബാറ്റിങ് പ്രകടനമാണ് ഹൈദരാബാദിനെ അനായാസ ജയത്തിലേക്കെത്തിച്ചത്. ട്രാവിസ് ഹെഡ് 66 റണ്‍സും നേടി മിന്നിച്ചു. ഒന്നാം വിക്കറ്റില്‍ 171 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഹെഡും അഭിഷേകും ചേര്‍ന്ന് സൃഷ്ടിച്ചത്.

Advertisements

പഞ്ചാബ് കിങ്‌സിന്റെ പദ്ധതികളെല്ലാം ഹൈദരാബാദിനെതിരേ പാളി. തൊട്ടതെല്ലാം പഞ്ചാബിന് പിഴച്ചു. 245 റണ്‍സെന്നത് വമ്ബന്‍ സ്‌കോറായിട്ടും ഒരു ഘട്ടത്തില്‍ പോലും ഹൈദരാബാദിന് വെല്ലുവിളി തീര്‍ക്കാന്‍ പഞ്ചാബിന് സാധിക്കാതെ പോയി. ഈ സീസണിലെ പഞ്ചാബിന്റെ പ്രകടനങ്ങളെല്ലാം ഗംഭീരമായിരുന്നു. എന്നാല്‍ ഹൈദരാബാദിനെതിരേ ഒന്നും ചെയ്യാനാവാത്ത നിരയായി പഞ്ചാബ് മാറി. ഹൈദരാബാദിനെതിരായ തോല്‍വിക്ക് പിന്നാലെ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ നടത്തിയ പ്രതികരണം ഇപ്പോള്‍ വൈറലാവുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പഞ്ചാബിന്റെ തോല്‍വിക്ക് പിന്നാലെ നായകന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞ വിശദീകരണം എല്ലാവരേയും ഞെട്ടിക്കുന്നതാണ്. തോല്‍വിയില്‍ നിരാശയെക്കാള്‍ ചിരിയാണ് വരുന്നതെന്നാണ് ശ്രേയസ് അയ്യര്‍ പറഞ്ഞത്. തീര്‍ത്തും നിരാശനായാണ് ശ്രേയസിനെ കാണപ്പെട്ടതെങ്കിലും താരത്തിന്റെ പ്രതികരണം കൗതുകം ഉണ്ടാക്കുന്നതായിരുന്നു.

സത്യത്തില്‍ എനിക്ക് ചിരിയാണ് വരുന്നത്. 245 എന്നത് വമ്ബന്‍ ടോട്ടലാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പഞ്ചാബ് ഇത്തരമൊരു വമ്ബന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ കമന്റേറ്റര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹൈദരാബാദിന്റെ ബാറ്റിങ് കരുത്ത് ശക്തമാണെന്നും പഞ്ചാബിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നും കമന്റേറ്റര്‍മാര്‍ നല്‍കിയ മുന്നറിയിപ്പ് സത്യമാവുന്നതാണ് കണ്ടത്. ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ കളത്തില്‍ നിറഞ്ഞാടുന്നതാണ് കാണാനായത്. ഒന്നും ചെയ്യാനില്ലാത്ത നായകനായാണ് ശ്രേയസ് അയ്യര്‍ നോക്കി നിന്നത്. ഹൈദരാബാദിന്റെ ബാറ്റിങ് പ്രകടനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് തന്നെ പറയാം. അതുകൊണ്ടാണ് ശ്രേയസ് അയ്യര്‍ പോലും ഇത്തരത്തില്‍ പ്രതികരിച്ചത്. ‘സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ നേടിയത് ഗംഭീര ടോട്ടലായിരുന്നു. രണ്ടോവര്‍ ബാക്കി നിര്‍ത്തി ഹൈദരാബാദ് ജയിച്ചുവെന്നതോര്‍ത്ത് സത്യത്തില്‍ ചിരിയാണ് വരുന്നത്. ഞങ്ങള്‍ കുറച്ച്‌ ക്യാച്ചുകള്‍ പാഴാക്കി. എന്നാല്‍ അഭിഷേക് വളരെ ഭാഗ്യവാനാണെന്നാണ് തോന്നുന്നത്.

അതിഗംഭീര ബാറ്റിങ് പ്രകടനമായിരുന്നു ഇത്. ഞങ്ങളുടെ പ്രതീക്ഷക്കപ്പുറത്തായിരുന്നു അവന്റെ ബാറ്റിങ്. അഭിഷേകിന്റേയും ഹെഡിന്റേയും കൂട്ടുകെട്ട് അതി ഗംഭീരമായിരുന്നു. ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ ഞങ്ങള്‍ക്ക് അധികം അവസരങ്ങള്‍ നല്‍കിയില്ല’ ശ്രേയസ് അയ്യര്‍ മത്സരശേഷം പ്രതികരിച്ചു. സ്വന്തം തട്ടകത്തില്‍ ഹൈദരാബാദ് ബാറ്റ്‌സ്മാന്‍മാര്‍ കളമറിഞ്ഞ് കളിച്ചപ്പോള്‍ പഞ്ചാബ് നിരക്കും ഒന്നും ചെയ്യാനാവാതെ നോക്കി നില്‍ക്കാനെ സാധിച്ചുള്ളൂ.

പഞ്ചാബ് കിങ്‌സിനെ ഭാഗ്യം തുണച്ചില്ലെന്ന് തന്നെ പറയാം. അഭിഷേക് ശര്‍മ യെ തുടക്കത്തിലേ യഷ് ഠാക്കൂര്‍ പുറത്താക്കിയെങ്കിലും ഇത് നോബോളായി മാറുകയായിരുന്നു. മത്സരത്തിന്റെ തലവര മാറ്റിയത് ഈ നോബോളാണെന്ന് പറയാം. ഇത് ഔട്ടായിരുന്നെങ്കില്‍ പിന്നീട് ജയിക്കുക ഹൈദരാബാദിനെ സംബന്ധിച്ച്‌ കടുപ്പമായിരിക്കുമെന്ന് ഉറപ്പാണ്. യുസ് വേന്ദ്ര ചഹാല്‍ അഭിഷേകിന്റെ ക്യാച്ച്‌ നഷ്ടപ്പെടുത്തിയതും നമാന്‍ ധിര്‍ ക്യാച്ച്‌ കൈവിട്ടതും പഞ്ചാബിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. പരിക്കും പഞ്ചാബിനെ തളര്‍ത്തി. ഇത്തവണ പഞ്ചാബ് കിങ്‌സിനായി ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരമാണ് പേസര്‍ ലോക്കി ഫെര്‍ഗൂസന്‍. എന്നാല്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഫെര്‍ഗൂസനെ പരിക്ക് വേട്ടയാടി. രണ്ട് പന്ത് എറിഞ്ഞപ്പോഴേക്കും താരത്തിന് പിന്മാറേണ്ടി വന്നു. ഇത് പഞ്ചാബിനെ കാര്യമായിത്തന്നെ ബാധിച്ചു. പ്രതീക്ഷവെച്ച പഞ്ചാബിന്റെ ബൗളര്‍മാര്‍ വിക്കറ്റ് നേടാതെ പോയതും ഫീല്‍ഡിങ്ങില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാനാവാതെ പോയതും ടീമിന്റെ തോല്‍വിക്ക് കാരണമായെന്ന് തന്നെ പറയാം.

Hot Topics

Related Articles