മണിക്കൂറുകൾ നീണ്ട കൂടിക്കാഴ്ച അവസാനിച്ചു; യുക്രൈനിലെത്തിയ മോദിയെ സെലൻസ്കി സ്വീകരിച്ചത് കെട്ടിപ്പിടിച്ച്

കീവ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുക്രൈൻ പ്രസിഡൻറ് വ്ളോദിമിർ സെലൻസ്കിയുമായുള്ള കൂടിക്കാഴ്ച അവസാനച്ചു. 3 മണിക്കൂർ നീണ്ടു നിന്ന കൂടിക്കാഴ്ച അല്‍പ്പം മുന്നേയാണ് അവസാനിച്ചു. വിവിധ മേഖലകളില്‍ സഹകരിച്ച്‌ പ്രവർത്തിക്കാൻ ഇന്ത്യയും യുക്രൈനും തീരുമാനിച്ചു. ഇന്ത്യ – യുക്രൈൻ സഹകരണം ശക്തമാക്കാനുള്ള 4 കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പു വച്ചു. കരാറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സംയുക്ത വാർത്താക്കുറിപ്പിലൂടെ വൈകാതെ പുറത്തുവിടും.

Advertisements

റഷ്യമായുള്ള യുദ്ധം തുടരുന്നതിനിടെ യുക്രൈനിലെത്തിയ മോദിയെ കെട്ടിപ്പിടിച്ചാണ് പ്രസിഡൻറ് സെലൻസ്കി സ്വീകരിച്ചത്. ഈ ചിത്രം സോഷ്യല്‍ മീഡിയയിലടക്കം വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. ഒരു ദിവസത്തെ സന്ദർശനത്തിനായെത്തിയ പ്രധാനമന്ത്രി രാത്രിയോടെ യുക്രൈൻ തലസ്ഥാനമായ കീവില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചെത്തും. പോളണ്ട് സന്ദർശനം പൂർത്തിയാക്കിയാണ് മോദി ട്രെയിൻ മാർഗ്ഗം യുക്രൈനിലെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നയതന്ത്ര ബന്ധം ആരംഭിച്ച്‌ 30 -ാം വർഷത്തിലാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി യുക്രൈനിലെത്തിയത്. റഷ്യ – യുക്രൈൻ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ മോദിയുടെ യുക്രൈൻ സന്ദർശനത്തിന് രാഷ്ട്രീയ പ്രസക്തി ഏറെയുണ്ട്. ഈ സന്ദർശനം ഇരു രാജ്യങ്ങളുമായുള്ള വിപുലമായ ബന്ധങ്ങളുടെ സ്വാഭാവിക തുടർച്ചയായി വർത്തിക്കുമെന്നും വരും വർഷങ്ങളില്‍ കൂടുതല്‍ ശക്തവും ഊർജസ്വലവുമായ ബന്ധത്തിന് അടിത്തറയുണ്ടാക്കാൻ സഹായിക്കുമെന്ന് ഉറപ്പുണ്ടെന്നും മോദി നേരത്തെ പറഞ്ഞിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.