സെമി ഉറപ്പിച്ച് ടീം ഇന്ത്യ ! തകർപ്പൻ പ്രകടനവുമായി ബംഗ്ലാദേശിനെ തവിട് പൊടിയാക്കി 

ആൻ്റിഗ്വ : ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ മികവ് പുലർത്തി ബംഗ്ലാദേശിനെ തകർത്ത് തരിപ്പണമാക്കി സെമി ഉറപ്പിച്ച് ടീം ഇന്ത്യ. ഹാർദിക് പാണ്ഡ്യയുടെ അതി വേഗ അർദ്ധ സെഞ്ച്വറിയ്ക്ക് ഒപ്പം കുൽദീപിൻ്റെയും ബുംറയുടെയും ബൗളിങ് മികവുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങിൽ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടമാക്കി 146 റൺ മാത്രമാണ് ബംഗ്ലാദേശിന് നേടാനായത്.  ഹാർദിക് പാണ്ഡ്യ ടൂർണമെന്റിലെ ആദ്യ അർധ സെഞ്ച്വറി നേടി. ആൻ്റിഗ്വയിലെ ഏറ്റവു ഉയർന്ന ടീം ടോട്ടലാണ് ഇന്ത്യ ഇന്ന് കുറിച്ചത്. ആദ്യ വിക്കറ്റില്‍ കോലിയും രോഹിതും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. നന്നായി തുടങ്ങിയ രോഹിത് (11 പന്തില്‍ 23) ഷക്കിബ് അല്‍ ഹസന്റെ പന്തില്‍ കൂറ്റൻ അടിക്ക് ശ്രമിച്ച്‌ പുറത്തായി. കോലിയും പന്തും ചേർന്ന് ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. 32 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇവരും ചേർന്ന് ഉയർത്തിയത്. എന്നാല്‍ എട്ടാം ഓവറില്‍ കോലിയെയും(37) സൂര്യകുമാറിനെയും(6) മടക്കി തൻസിം ഹസൻ ഇന്ത്യക്ക് ഷോക്ക് നല്‍കി.

Advertisements

പിന്നീട് താളം കണ്ടെത്തിയ പന്തും (34) മടങ്ങി. ശേഷം ക്രീസിലൊന്നിച്ച ഹാർദിക് പാണ്ഡ്യ- ശിവം ദുബെ സഖ്യം (34) കരുതലോടെ ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു. ഇന്നിംഗ്സിലേക്ക് 34 പന്തില്‍ 53 റണ്‍സാണ് ഇരുവരും സംഭാവന ചെയ്തത്. തുടർച്ചയായി സിക്സ് പറത്താനുള്ള ശ്രമത്തിനിടെ ദുബെയെ റിഷാദ് ഹൊസൈൻ ബൗള്‍ഡാക്കി. എന്നാല്‍ ഹാർദിക് (27 പന്തില്‍ 50) തകർത്തടിച്ച്‌ സ്കോർ 190 കടത്തി. തമീമും  റിഷാദ് ഹൊസൈനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷക്കീബ് അൽ ഹസൻ ഒരു വിക്കറ്റ് നേടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറുപടി ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശിന് ഓപ്പണർമാരായ ലിറ്റൺ ദാസും (13) , തസീദ് ഹസനും (29) ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. സ്കോർ 32 ൽ എത്തിയപ്പോൾ ലിറ്റൺ ദാസിനെ പാണ്ഡ്യ വീഴ്ത്തിയാണ് ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. നജ്മൽ ഹൊസൈൻ (40) മികച്ച രീതിയിൽ ബാറ്റ് വീശി എങ്കിലും വിജയ പ്രതീക്ഷ ഉണ്ടായിരുന്നില്ല. 66 ൽ തൻസീദും 76 ൽ തവ്ഹീദ് ഹിദ്രോയിയും (4) , 98 ൽ ഷക്കീബും (11) വീന്നതോടെ ബംഗ്ലാദേശ് കളി കൈ വിട്ടു. പൊരുതി നിന്ന നജ്മൽ ഹൊസൈൻ 109 ലും ജക്കീർ അലി (1) 110 ലും വീണു. അവസാന ഓവർ വരെ കളി എത്തിക്കാൻ റാഷിദ് ഹൊസൈൻ (24) നടത്തിയ ഒറ്റയാൾ പോരാട്ടത്തിനാണ് സാധിച്ചത്.  18 ആം ഓവറിൽ റാഷിദും , 19 ആം ഓവറിൻ്റെ അവസാന പന്തിൽ മുഹമ്മുള്ള യും (13) വീണതോടെ 50 റണ്ണിന് ഇന്ത്യ വിജയം നേടി. നാല് ഓവറിൽ 13 റൺ വഴങ്ങി ബുംറ രണ്ട് വിക്കറ്റ് നേടി. കുൽദീപ് മൂന്നും അർഷദീപ് രണ്ടും പാണ്ഡ്യ ഒരു വിക്കറ്റും നേടി.

Hot Topics

Related Articles