തിരുവനന്തപുരം : കേരള സർവകലാശാല സെനറ്റ് യോഗത്തിലെ നാടകീയ സംഭവങ്ങളില്‍ വി സി ഇന്ന് ഗവർണ്ണർക്ക് റിപ്പോർട്ട് നല്‍കും. പ്രോ ചാൻസലർ ആയ ഉന്നത വിദ്യാഭ്യാസ മന്ത്രി യോഗത്തിന് അധ്യക്ഷം വഹിച്ചത് ചട്ട ലംഘനാമാണെന്ന നിലയില്‍ ആകും റിപ്പോർട്ട് എന്നാണ് സൂചന. സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കേണ്ടെന്ന് തീരുമാനമെടുത്ത യോഗത്തിന്റെ മിനിറ്റ്സില്‍ താൻ ഒപ്പിട്ടിട്ടില്ല എന്നും വിസി അറിയിക്കും. ഒപ്പം ഗവർണറുടെ പ്രതിനിധികളും യുഡിഎഫും മുന്നോട്ട് വച്ച പേരുകളും കൈ മാറും. വിസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ സെനറ്റ് തീരുമാനം ഗവർണർ റദ്ദാക്കാൻ സാധ്യതയുണ്ട്. യോഗ തീരുമാനം റദ്ദാക്കിയാല്‍ സർവ്വകലാശാല കോടതിയില്‍ പോകും.