ന്യൂഡൽഹി: മൂന്നാം ക്ലാസുകാരനായ ആൺകുട്ടിയെ പത്താം ക്ലാസ് വിദ്യാർഥി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി. ഈസ്റ്റ് ഡൽഹിയിലെ മധുവിഹാറിലാണ് സംഭവം. ഡൽഹി സർക്കാർ സ്കൂളിൽ വെച്ചായിരുന്നു ആൺകുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിനിരയായതെന്ന് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്യുന്നു.
സ്കൂളിൽ വെച്ചായിരുന്നു സംഭവം. കുട്ടി വിവരം അപ്പോൾ തന്നെ അധ്യാപകരെ അറിയിച്ചിരുന്നു. അതിനുശേഷം സംഭവമറിഞ്ഞ് അധ്യാപകരെ വിളിച്ച് കാര്യം തിരക്കുകയായിരുന്നുവെന്ന് പിതാവിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസ്. റിപ്പോർട്ട് ചെയ്തു. സംഭവത്തിന് ശേഷം കുട്ടിയെ സ്കൂളിൽ വിടുന്നില്ലെന്നും പിതാവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. കുട്ടിയുടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർ പ്രതികരിക്കാൻ തയ്യാറായില്ല എന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.