ചെന്നൈ: 471 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തമിഴ്നാട് മുൻമന്ത്രി സെന്തില്‍ ബാലാജി പുറത്തേക്ക്. ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. ബാലാജിക്ക് വീണ്ടും മന്ത്രിയാകുന്നതിന് തടസ്സമില്ലെന്ന് ഡിഎംകെ അഭിഭാഷകർ പറഞ്ഞു.
Advertisements
ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സില്‍ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിൻ, അന്വേഷണ ഏജൻസികള്‍ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോള്‍ സുപ്രീം കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു. ജോലിക്ക് കോഴ കേസില്‍ കഴിഞ്ഞ വർഷം ജൂണിലാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.