ന്യൂയോർക്ക്: ടെന്നിസിൽ നിന്ന് വിരമിച്ച തീരുമാനം മാറ്റുമെന്ന സൂചന നൽകി സൂപ്പർതാരം സെറീന വില്യംസ്. വോഗ് മാഗസിന് നൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യം വ്യക്തമാക്കിയത്. കോർട്ടിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകൾ വളരെ വളരെ കൂടുതലാണ്. വിരമിക്കലിനെക്കുറിച്ച് ഇപ്പോഴും ഞാൻ ചിന്തിക്കുന്നില്ല-സെറീന പറഞ്ഞു. 27 വർഷത്തെ ടെന്നിസ് കോർട്ട് ജീവിതം വിടാനുള്ള തീരുമാനം ഈ വർഷമാദ്യമാണ് സെറീന വില്യംസ് ആരാധകർക്ക് നൽകിയത്. യു.എസ് ഓപ്പൺ അവസാന ടൂർണമെന്റാകുമെന്നും സെറീന വ്യക്തമാക്കിയിരുന്നു.
ലോകടെന്നിസിന് നൽകിയ സംഭാവനകൾക്ക് നന്ദിയറിയിച്ചായിരുന്നു യു.എസ് ഓപ്പൺ സെറീനയുടെ വിരമിക്കൽ ടൂർണമെന്ററിൽ ആദരമർപ്പിച്ചത്. എന്നാൽ ടെന്നിസിൽ നിന്ന് മാറിയുള്ള ജീവിതമില്ലെന്ന് അന്ന് തന്നെ വ്യക്തമാക്കിയ സെറീന കോർട്ടിലേക്ക് തിരിച്ചുവരുമെന്ന സൂചനയാണ് ഇപ്പോൾ നൽകുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു ദിവസം എഴുന്നേൽക്കുമ്പോൾ ഇനി ടെന്നീസ് കോർട്ടിലേക്ക് പോകേണ്ടെന്ന തോന്നൽ എന്നെ അസ്വസ്ഥയാക്കി. ജീവിതത്തിലാദ്യമായാണ് ഞാൻ ഒരു മത്സരം കളിക്കാതിരിക്കുന്നത്. ഇനിയുള്ള എന്റെ ജീവിതത്തിലെ ആദ്യ ദിവസം പോലെയാണ് എനിക്കത് തോന്നിയത്. അത് ഉൾക്കൊള്ളാനുള്ള ശ്രമത്തിലാണ് ഞാനിപ്പോഴും. താൻ ഓസ്‌ട്രേലിയയെ എക്കാലവും ഇഷ്ടപ്പെട്ടിരുന്നുവെന്ന പരാമർശം അടുത്ത വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പണിൽ സെറീന കളിക്കുമെന്നതിന്റെ സൂചനയെന്നാണ് വിലയിരുത്തൽ. 41 വയസ്സുകാരിയായ സെറീന, പ്രസവത്തിനായി നേരത്തെ ടെന്നിസ് വിട്ടെങ്കിലും പിന്നീട് തിരിച്ചെത്തിയിരുന്നു.
23 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സെറീനയ്ക്ക് മുന്നിൽ 24 ഗ്രാൻസ്ലാംം കിരീടങ്ങൾ നേടിയിട്ടുള്ള മാർഗരറ്റ് കോർട്ട് മാത്രമാണുള്ളത്.