മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ജിഷിൻ മോഹൻ. സോഷ്യൽ മീഡിയയിൽ സജീവമായ ജിഷിൻ അടുത്തിടെ താൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ താൻ മൂന്ന് വർഷമാണ് ലഹരിക്ക് അടിമയായതെന്നും നമ്മൾ നമ്മളല്ലാതായി പോകുന്ന ഘട്ടമെത്തിയപ്പോൾ നിർത്തിയെന്നും ജിഷിൻ പറയുന്നു. ഇതിൽ നിന്നും മുക്തി നേടാൻ ഡി അഡിക്ഷൻ സെന്ററിലൊന്നും പോയിട്ട് കാര്യമില്ലെന്നും നമ്മൾ സ്വയം നിയന്ത്രിച്ചാലേ നടക്കൂ എന്നും നടൻ വ്യക്തമാക്കുന്നുണ്ട്.
ഞാൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞിരുന്നു. ഇങ്ങനെ ഒക്കെ പറയാൻ പാടുണ്ടോന്ന് പലരും അന്നെന്നോട് ചോദിച്ചു. പൊലീസ് പിടിക്കില്ലേന്നൊക്കെ ചോദിച്ചു. അതെങ്ങനെയാണ് ? ഒരാൾ ലഹരി ഉപയോഗം നിർത്തിയെന്ന് പറഞ്ഞാൽ പൊലീസ് പിടിക്കുന്നത്? കഞ്ചാവ് ഉപയോഗിച്ചിരുന്നയാൾ അതെല്ലാം നിർത്തി നല്ല രീതിയിൽ പോകുന്നത് അറിഞ്ഞാൽ ഗുഡ് എന്ന് എന്തുകൊണ്ട് പറയുന്നില്ല. ഞാനന്ന് ഇത് വാങ്ങുന്നവരുടെ പേര് വൈബ് എന്ന് പറഞ്ഞായിരുന്നു സേവ് ചെയ്തിരുന്നത്. അതിൽ നിന്നും മാറിയ ശേഷം ആദ്യം ചെയ്തത് ഈ നമ്പറുകൾ ഡിലീറ്റ് ചെയ്യുകയാണ്. കഴിഞ്ഞ വർഷം ജൂലൈ 10ന് ആണ് ഞാനിത് നിർത്തുന്നത്. അതിന് ശേഷം ഇതുവരെ ഉപയോഗിച്ചിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്ന് വർഷത്തോളം ലഹരി ഉപയോഗിച്ചിരുന്നു. വയലന്റ് ഒന്നും ആകില്ലായിരുന്നു. മന്ദിപ്പായി അവിടെ ഇരിക്കും. എല്ലാരും പറയും ഇതൊക്കെ വലിച്ചാൽ ക്രിയേറ്റിവിറ്റി ഉണ്ടാകുമെന്ന്. എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ട്. അത് നമ്മളല്ലാതാക്കും. ഉറക്കം നഷ്ടപ്പെട്ടു. വയലന്റ് പേഴ്സണാവും. ആദ്യമുള്ള സുഖം പിന്നീട് ഉണ്ടാവില്ല. എന്റെ ഒരു സുഹൃത്തുണ്ട്. അവൻ ഇത് ഉപയോഗിച്ച് എല്ലാവരെയും സംശയമാണ്. ആ ഒരു ഘട്ടത്തിൽ ഞാനും എത്തുമെന്നായപ്പോഴാണ് നിർത്തിയത്.
ഡി അഡിക്ഷൻ സെന്ററിലൊന്നും പോകേണ്ട ആവശ്യമില്ല. നമ്മൾ നമ്മളെ നിയന്ത്രിച്ചാൽ മതി. ഷൈനിനെ ഒക്കെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. എന്തിന് ? ഡി അഡിക്ഷൻ സെന്ററിൽ പോയി തിരിച്ച് വന്നിട്ടും തുടങ്ങിയവരുണ്ട്. സപ്പോർട്ട് ലഭിക്കും. മാറണമെങ്കിൽ നമ്മൾ തന്നെ വിചാരിക്കണം. ഞാൻ തേർഡ് സ്റ്റേജിൽ എത്തിയിരുന്നു. എനിക്ക് ഇതിൽ നിന്നും മോചനമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. അത് കേട്ടതോടെ നിർത്തണമെന്ന് ഞാൻ തീരുമാനിച്ചു. ചലഞ്ചായി ഏറ്റെടുത്തു. ലഹരി നമുക്ക് വേറെയും ഉണ്ട്. ബ്രേക്ക് ത്രൂ എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ജിഷിന്റെ പ്രതികരണം.