സെറ്റോ കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകി

കോട്ടയം: കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ തെറ്റായ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും മാർച്ച് 28, 29 തീയതികളിൽ നടത്തുന്ന 48 മണിക്കൂർ പണിമുടക്കിൻ്റെ നോട്ടീസ് സെറ്റോ ജില്ലാ ചെയർമാർ രഞ്ജു കെ മാത്യുവിൻ്റെ നേതൃത്വത്തിൽ കളക്ടർ ഡോ. പി കെ ജയശ്രീക്ക് നൽകി.

Advertisements

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലക്കുവാനുള്ള കേന്ദ്രനയങ്ങൾക്കെതിരെയും സിവിൽ സർവ്വീസ് തസ്തിക വെട്ടിക്കുറച്ച് കരാർ നിയമനങ്ങളുമായി മുന്നോട്ട് പോകുന്ന സംസ്ഥാന സർക്കാർ നയത്തിനെതിരെയുമാണ് സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും 48 മണിക്കൂർ പണിമുടക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മൂന്ന് ഗഡു ക്ഷമബത്ത അനുവദിക്കുക , ലീവ് സറണ്ടർ പുന: സ്ഥാപിക്കുക , പങ്കാളിത്ത പെൻഷൻ ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുക , തദ്ദേശ പൊതു സർവ്വീസ് രൂപീകരണം ഉപേക്ഷിക്കുക , ഖാദർ കമ്മറ്റി റിപ്പോർട്ട് തള്ളിക്കളയുക , മെഡിസെപ്പ് സർക്കാർ പങ്കാളിത്തത്തോടെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും സൊറ്റോ മുന്നോട്ട് വയ്ക്കുന്നുണ്ട്.

സതീഷ് ജോർജ് , ജയശങ്കർ പ്രസാദ് ജി , സോജോ തോമസ് , പി.സി. മാത്യു , കണ്ണൻ ആൻഡ്രൂസ് , കെ.ആർ.ജയകൃഷ്ണൻ, സ്മിത രവി, ഇ.എസ്. അനിൽ കുമാർ , സജിമോൻ സി ഏബ്രഹാം, പ്രതീഷ് കുമാർ കെ സി. , രാജേഷ് വി.ജി. എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.