സൂററ്റ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ സ്കൂളുകള്‍ തകർക്കുമെന്ന് ഭീഷണി സന്ദേശം. ഏഴ് സ്‌കൂളുകള്‍ക്കാണ് സ്ഥാപനങ്ങള്‍ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിലുകള്‍ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ദില്ലി പബ്ലിക് സ്കൂള്‍ (ഡിപിഎസ്), ആനന്ദ് നികേതൻ തുടങ്ങിയ സ്കൂളുകള്‍ക്കും ബോംബ് ഭീഷണിയുള്ള ഇമെയിലുകള്‍ ലഭിച്ചതായും പൊലീസ് പറയുന്നു. സംഭവത്തെ തുടർന്ന്
പൊലീസ് സംഘം നഗരത്തിലെ വിവിധ സ്‌കൂളുകളിലെത്തി പരിശോധന നടത്തി വരികയാണ്.
Advertisements