ഇരവാദം ഉന്നയിച്ച് എഐഎസ്എഫ് വ്യാജപ്രചാരണങ്ങള്‍ നടത്തുന്നു; എഐഎസ്എഫിനെ കടന്നാക്രമിച്ച് എസ്എഫ്ഐ

കോട്ടയം: എം ജി സര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എഐഎസ്എഫിനെ കടന്നാക്രമിച്ച് എസ്എഫ്ഐ. വനിതാ നേതാവിനെ മുന്‍നിര്‍ത്തി ഇരവാദം ഉന്നയിച്ച് എഐഎസ്എഫ് വ്യാജപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ് ആരോപിച്ചു.

Advertisements

എഐഎസ്എഫ് എന്നൊരു സംഘടന പണ്ട് ക്യാമ്പസുകളില്‍ ഉണ്ടായിരുന്ന എന്ന് പറയിപ്പിക്കേണ്ട സ്ഥിതിയിലേക്ക് എത്താതിരിക്കാന്‍ സ്വയം ആലോചിക്കണം. അരുണ്‍ അടക്കമുള്ള ജില്ലാ നേതാക്കള്‍ സംഘര്‍ഷ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും സച്ചിന്‍ ദേവ് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പോലീസ് ഭാഷ്യം കള്ളമെന്ന് എഐഎസ്എഫ് ആരോപിച്ചു.

Hot Topics

Related Articles