വയനാട് : രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനം എടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ പറഞ്ഞു. ജില്ലയിലെ എസ്‌എഫ്‌ഐ നേതാക്കളില്‍ നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് റിപ്പോര്‍ട്ട് തയ്യാറാക്കി. സംസ്ഥാന കമ്മറ്റി യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും അനുശ്രീ പറഞ്ഞു.
എസ്‌എഫ്‌ഐ മാര്‍ച്ചില്‍ സ്വതന്ത്ര സ്വഭാവമുള്ളവരും പങ്കെടുത്തെന്നും ഇതടക്കം പരിശോധിക്കുമെന്നും അനുശ്രീ അറിയിച്ചു. അതേസമയം എം.പിയുടെ ഓഫീസ് അക്രമിക്കപ്പെട്ടതില്‍ പൊലീസിന് ജാഗ്രത കുറവുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എസ്.എഫ്.ഐ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷ ഒരുക്കുന്നതില്‍ ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്നും ദേശീയ നേതാവിന്റെ ഓഫീസാണെന്ന പ്രധാന്യത്തോടെ സുരക്ഷ നല്‍കിയില്ലെന്നും തുടങ്ങിയ കാര്യങ്ങള്‍ എ.ഡി.ജി.പി മനോജ് എബ്രഹാം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. ഇത് സംബന്ധിച്ച വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചക്കുള്ളില്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.