കോട്ടയം: എംജി സര്‍വ്വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ത്രീത്വത്തെ അപമാനിച്ചെന്നും ജാതിപേര് വിളിച്ച് ആക്ഷേപിച്ചെന്നും എഐഎസ്എഫ് വനിതാ നേതാവ് പോലീസിനു മൊഴി നല്കി. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
‘എസ്എഫ്ഐയും ആര്‍എസ്എസും തമ്മില്‍ വ്യത്യാസമില്ലാതായി. അവര്‍ സ്ത്രീത്വത്തെ അപമാനിച്ചു. ഇനിയൊരു ഇലക്ഷനെ നേരിടാനുള്ള ധൈര്യം വിദ്യാര്‍ഥിനികള്‍ക്കുണ്ടാവരുതെന്ന വാശിയോടെയാണ് എസ്എഫ്ഐ എന്നെ ആക്രമിച്ചത്. സ്ത്രീകളെ ഭയപ്പെടുത്താന്‍ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല ആയുധം ബലാത്സംഗ ഭീഷണിയാണ്. പക്ഷെ അതുകൊണ്ടൊന്നും ഞാന്‍ ഭയപ്പെടില്ല. വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം അരുണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്്.’- വനിതാ നേതാവ് മാധ്യമങ്ങളോടു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പരിക്കേറ്റ് ഇന്നലെ കോട്ടയം മെഡിക്കല്‍കോളേജില്‍ ചികിത്സയിലായിരുന്നു വനിത നേതാവും സഹപ്രവര്‍ത്തകരും. എസ് പിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഗന്ധി നഗര്‍ സ്റ്റേഷനില്‍ നേരിട്ടെത്തി വനിത നേതാവ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ മൊഴി നല്‍കിയത്.