ടോപ് ഓര്‍ഡര്‍ തകര്‍ന്നു ; കേരളത്തിന്റെ രക്ഷകരായത് അബ്ദുള്‍ ബാസിതും സല്‍മാന്‍ നിസാറും 

സ്പോർട്സ് ഡെസ്ക്ക് : ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായത് ഉള്‍പ്പെടെ കേരളത്തിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ രക്ഷകരായി മാറി അബ്ദുള്‍ ബാസിത്തും സല്‍മാന്‍ നിസാറും.ഇരുവരും നേടിയ അര്‍ദ്ധ ശതകങ്ങള്‍ കേരളത്തെ 158/6 എന്ന സ്കോറിലേക്ക് എത്തിയ്ക്കുകയായിരുന്നു.

Advertisements

44/5 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ആറാം വിക്കറ്റില്‍ സല്‍മാന്‍ നിസാര്‍ – അബ്ദുള്‍ ബാസിത് കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സഞ്ജു സാംസണ്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ അബ്ദുള്‍ ബാസിത്ത് 54 റണ്‍സും സല്‍മാന്‍ നിസാര്‍ 57 റണ്‍സുമാണ് നേടിയത്.

ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 101 റണ്‍സാണ് നേടിയത്. ബാസിത്ത് 42 പന്തില്‍ 54 റണ്‍സ് നേടി പുറത്തായപ്പോളാണ് കൂട്ടുകെട്ട് തകര്‍ന്നത്. മനു കൃഷ്ണന്‍ 4 പന്തില്‍ 9 റണ്‍സ് നേടി അവസാന ഓവറില്‍ മികവ് പുലര്‍ത്തി.

സല്‍മാന്‍ നിസാര്‍ 44 പന്തില്‍ 57 റണ്‍സ് നേടി പുറത്താകാതെ നിന്നു. ആസാമിന് വേണ്ടി ആകാശ് സെന്‍ഗുപ്തി മൂന്നും മൃണ്മോയ് ദത്ത രണ്ട് വിക്കറ്റും നേടി.

Hot Topics

Related Articles