ഇത് മുഖ്യമന്ത്രിക്കെതിരെ കൂടിയുള്ള വിധിയാണ്; ഇരട്ട ജീവപര്യന്തം പരമാവധി പ്രതികൾക്ക് ലഭിക്കേണ്ടിയിരിക്കുന്നു എന്ന് ഷാഫി പറമ്പിൽ

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിനുള്ള തിരിച്ചടിയെന്ന് ഷാഫി പറമ്പിൽ എം.പി. സിപിഎം തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊലപാതകമാണതെന്നും പാർട്ടിക്ക് പങ്കില്ലെന്ന കള്ളം ജനങ്ങൾക്കുമുന്നിൽ തെളിഞ്ഞെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Advertisements

ഒരു തരത്തിലുള്ള സഹതാപവും അര്‍ഹിക്കാത്ത പ്രതികളും കൃത്യവുമായിരുന്നു ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം. അതുകൊണ്ട് പരമാവധി ശിക്ഷ അവര്‍ക്ക് കിട്ടണന്നാണ് മുഴുവൻ മലയാളികളും ആഗ്രഹിച്ചത്. 19-ഉം 23-ഉം വയസ്സുള്ള രണ്ടു ചെറുപ്പക്കാരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ആ കൊലപാതകം ഒരു സംഘര്‍ഷത്തിലോ സംഘട്ടനത്തിലോ ഉണ്ടായതുമല്ല. സ്ഥലവും തീയതിയും കുറിച്ച് ആളുകളെ തീരുമാനിച്ച് അവിടെ കൊണ്ടുവന്ന് പാര്‍ട്ടി തിരക്കഥയെഴുതി പാര്‍ട്ടി അഭിനേതാക്കളെ വിട്ട് സിപിഎം സംവിധാനം ചെയ്തു നടപ്പിലാക്കിയ ഒരു കൊലപാതകമാണ്.
അതുകൊണ്ട് തന്നെ സിപിഎം നടത്തിയ കൊലപാതകം എന്ന് തന്നെയാണ് ഇതിനെ വിളിക്കേണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊലയ്ക്ക് പിന്നിൽ പാർട്ടിക്ക് പങ്കില്ലെന്ന കള്ളവും അവസാനം ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞിരിക്കുകയാണ്. കുറ്റം ചെയ്തവർക്ക് ശിക്ഷ ലഭിച്ചുവെങ്കിലും ഇന്നത്തെ വിധിയിൽ ആരും തന്നെ പൂർണ തൃപ്തരല്ല ആയതിനാൽ ഇരട്ട ജീവപര്യന്തം പരമാവധി പ്രതികൾക്ക് ലഭിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിയമ വിദഗ്ധരുമായി ആലോചിച്ച് ബാക്കി കാര്യങ്ങൾ തീരുമാനിക്കുമെന്നും ഷാഫി പറഞ്ഞു. അതുപോലെ ഗൂഢാലോചനയില്‍ ഭാഗമായവരും രക്ഷപ്പെടുത്താന്‍ നോക്കിയ മുന്‍ എംഎല്‍എയടക്കമുള്ള ആള്‍ക്കാരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഖജനാവിലെ പണമുപയോഗിച്ച് കേസ് സിബിഐക്ക് വിടുന്നതിനെ അട്ടിമറിക്കാൻ വേണ്ടി സിപിഎം ശ്രമിച്ചത്. എന്നാൽ വിധി വന്നത് പ്രതികള്‍ക്കെതിരെ മാത്രമല്ല, കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ കൂടിയാണ്. മുഖ്യമന്ത്രിപദം ദുരുപയോഗം ചെയ്ത് ക്രിമിനലുകളെ രക്ഷപ്പെടുത്താൻ ശ്രമിച്ച പിണറായി വിജയനും കൂടിയുള്ള വിധിയാണിതെന്നും ഷാഫി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.