വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകരയിൽ; പ്രതികൂല ഘടകങ്ങൾ മറികടന്ന് ജയിക്കുമെന്ന് ഷാഫി പറമ്പിൽ

കോഴിക്കോട് : പ്രതികൂല ഘടകങ്ങള്‍ മറികടന്ന് വടകരയില്‍ ജയിക്കുമെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്ബില്‍. പോളിംഗ് ശതമാനം കുറഞ്ഞതില്‍ ആശങ്ക ഇല്ല. എല്‍ഡിഎഫ് പരാജയം ഉറപ്പിച്ചത് കൊണ്ടാണ് തനിക്കെതിരെ കൊലവിളി ഉണ്ടായത്. സിപിഎമ്മിനകത്തെ ക്രിമിനല്‍ സംഘം വോട്ടെടുപ്പിനിടെ അക്രമം നടത്തിയെന്നും ഷാഫി തലശേരിയില്‍ പ്രതികരിച്ചു. അതേ സമയം, സംസ്ഥാനത്ത് വോട്ടെടുപ്പ് ഏറ്റവും വൈകി അവസാനിച്ചത് വടകര മണ്ഡലത്തിലാണ്. കുറ്റ്യാടിയിലെ 141- നമ്ബർ ബൂത്തില്‍ അവസാനത്തെ ആള്‍ രാത്രി 11.43നാണ് വോട്ട് ചെയ്തത്. പലയിടത്തും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വോട്ടർമാരും തമ്മില്‍ തർക്കം ഉണ്ടായി. യുഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു.

Advertisements

വാണിമേല്‍ പഞ്ചായത്തിലെ എണ്‍പത്തിനാലാം നമ്ബർ ബൂത്തില്‍ പ്രിസൈഡിങ് ഓഫീസറെ യുഡിഎഫ് പ്രവർത്തകർ ബന്ദിയാക്കിയതായി പരാതി ഉയർന്നു. വോട്ടെടുപ്പ് പൂർത്തിയായ ശേഷം എത്തിയ നാല് പേരെ വോട്ട് ചെയ്യാൻ അനുവദിക്കാഞ്ഞതിനെ തുടർന്നായിരുന്നു തർക്കം. നാദാപുരത്ത് വോട്ടർമാരെ നിയന്ത്രിക്കാൻ പൊലീസിന് ബലംപ്രയോഗിക്കേണ്ടി വന്നു. വടകര മണ്ഡലത്തില്‍ യുഡിഎഫിന് സ്വാധീനമുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് വൈകിയതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. ഓപ്പണ്‍ വോട്ട് മുൻകാലങ്ങളേക്കാള്‍ അധികമായി അനുവദിച്ചതാണ് വോട്ടെടുപ്പ് നീണ്ടു പോകാൻ കാരണമെന്ന് വോട്ടർമാർ പരാതിപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.