നൂറു ശതമാനം രാഷ്ട്രീയ ബോധമുള്ള ഒരു ജനതയുടെ രാഷ്ട്രീയ വിജയമാണ് വടകരയിലേതെന്ന് ഷാഫി പറമ്പിൽ. തൻ്റെ വിജയത്തിന്റെ പരിപൂർണ്ണമായ ക്രെഡിറ്റും വടകരയിലെ ഈ ജനങ്ങൾക്ക് തന്നെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വടകരയിൽ ജയിച്ചു വരാൻ പറഞ്ഞാണ് തന്നെ പാലക്കാട്ടെ ജനങ്ങൾ ഇങ്ങോട്ട് വിട്ടത്. അതുകൊണ്ടുതന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പ് വരും. ഐക്യ ജനാധിപത്യ മുന്നണി ഏറ്റവും ഉചിതമായ ഒരു തീരുമാനം ഈ വിഷയത്തിൽ സ്വീകരിക്കും. വടകരയിലെ ജനാധിപത്യ മതേതര വിശ്വാസികളുടെ മനസ് പോലെ തന്നെ പാലക്കാട്ടെ ജനങ്ങളും ഉപതെരഞ്ഞെടുപ്പിലും പ്രതികരിക്കുമെന്നും ജനങ്ങൾക്ക് ഷാഫി പറഞ്ഞു. ബിജെപിയുടെ അഹങ്കാരത്തിന് കൊടുത്ത മറുപടിയാണ് ഇന്ത്യ മുന്നണിയുടെ മികച്ച പ്രകടനമെന്നും ഷാഫി പ്രതികരിച്ചു.
വടകരയിലേത് രാഷ്ട്രീയ വിജയം; നന്ദി പറഞ്ഞ് ഷാഫി പറമ്പിൽ
![Picsart_24-06-04_15-07-08-298](https://jagratha.live/wp-content/uploads/2024/06/Picsart_24-06-04_15-07-08-298-696x925.jpg)