കുടുംബത്തിന് വലിയ വേദനയും മുറിവുമാണ്; ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നുവെന്ന് പിതാവ് ഇഖ്ബാല്‍

കോഴിക്കോട്: മകൻ്റെ മരണത്തില്‍ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നുവെന്ന് താമരശ്ശേരിയില്‍ മർദ്ദനമേറ്റ് മരിച്ച മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍. പരീക്ഷ എഴുതാൻ അവസരം നല്‍കിയത് കുടുംബത്തിന് വലിയ വേദനയും മുറിവുമാണെന്ന് ഇഖ്ബാല്‍ പറഞ്ഞു. അവർ പരീക്ഷ എഴുതുന്നത് അംഗീകരിക്കാൻ ആകില്ല. പരീക്ഷ എഴുതിക്കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും ഇഖ്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

Advertisements

അവരെ വേണമെങ്കില്‍ അടുത്തവർഷം പരീക്ഷ എഴുതിക്കാമായിരുന്നു. നീതിപീഠത്തിനും സംവിധാനങ്ങള്‍ക്കും വിലയില്ലാത്ത സ്ഥിതി വരും. കുറ്റാരോപിതന്റെ പിതാവിന് കൊട്ടേഷൻ രാഷ്ട്രീയ ബന്ധമുണ്ട്. സ്വാധീനം ഉപയോഗിച്ച്‌ രക്ഷപ്പെടരുത്. ഞങ്ങള്‍ക്ക് മകൻ പോയി. ഇനി ഒരു രക്ഷിതാവിനും ഈ അവസ്ഥ ഉണ്ടാകരുതെന്നും ഇഖ്ബാല്‍ പറഞ്ഞു.

Hot Topics

Related Articles