തന്നെ പഴയ ചോക്ലേറ്റ് ബോയി ഇമേജില്‍ കാണുന്നത് വെറുക്കുന്നുവെന്ന് ബോളിവുഡ് നടൻ ഷാഹിദ് കപൂർ. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ അഭിപ്രായം ഷാഹിദ് തുറന്നു പറഞ്ഞത്.
“എന്നെ തീര്‍ത്തും പരിമിതപ്പെടുത്തുന്നതും ചെറുതാക്കുന്നതുമായ ഒരു വാചകം ഞാന്‍ കണ്ടെത്തി. ചിലര്‍ എന്നെ പറ്റി ‘നിങ്ങള്‍ വളരെ ക്യൂട്ടായിരിക്കുന്നു’ എന്ന് പറയാറുണ്ട്. ഞാന്‍ അത്തരം വാചകത്തെ വെറുക്കുന്നു. എന്തിനാണ് നിങ്ങള്‍ ഒരാളോട് അങ്ങനെ പറയുന്നത്. എങ്കിലും അത് ചിലര്‍ പറയുമ്പോള്‍ അതിനോട് മാന്യമായി പെരുമാറാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്. പക്ഷെ അത് എന്നെ വളരെ പരിമിതപ്പെടുത്തുന്നതായി തോന്നി…” ഷാഹിദ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹിന്ദി ചിത്രങ്ങള്‍ തീയറ്ററില്‍ വന്‍ പരാജയം ആകുന്ന അവസ്ഥയെ ഗൗരവമായി കാണേണ്ടതാണെന്ന് നടന് പറയുന്നു. പ്രേക്ഷകരെ ഒരു സിനിമയിലൂടെ അത് എടുക്കുന്ന നമ്മള് നിരാശപ്പെടുത്തിയാല്‍ അത് നമ്മുടെ തെറ്റാണ്, അല്ലാതെ പ്രേക്ഷകരുടെതല്ല. അത് ചിന്തിക്കേണ്ട വിഷയമാണ് ഷാഹിദ് വ്യക്തമാക്കി.
“കഴിഞ്ഞ 3-4 വർഷങ്ങളായി ഹിന്ദി സിനിമ രംഗത്തിന്റെ തിരഞ്ഞെടുപ്പുകള്‍ മോശമാണ് എന്ന് വേണം കരുതാന്‍. അതിനാൽ കൂടുതൽ അവബോധത്തോടെ കൂടുതൽ ശക്തവും മികച്ചതും വ്യക്തവുമായ തിരഞ്ഞെടുപ്പുകൾ നടത്താൻ സിനിമ രംഗം ഒത്തുചേരേണ്ടതുണ്ട്. പ്രേക്ഷകർക്ക് സന്തോഷവും സംതൃപ്തിയും നല്കുന്ന തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ നമ്മുക്ക് കഴിയണം അതിനായി ഒത്തുചേരണം.” -ഷാഹിദ് പറയുന്നു.
ഷാഹിദ് കപൂറും വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ത്രില്ലര്‍ വെബ് സിരീസ് ഫര്‍സിയാണ് ഏറ്റവും പുതിയതായി പുറത്തിറങ്ങിയിരിക്കുന്നത്. ഫെബ്രുവരി 10 നാണ് ആമസോണ്‍ പ്രൈമില്‍ ഫർസി സ്ട്രീമിംഗ് ആരംഭിച്ചത്.