ഷമ്മി തിലകനെ അമ്മ പുറത്താക്കി; പുറത്താക്കിയിട്ടില്ലെന്ന പ്രഖ്യാപനവുമായി അമ്മ; ആശയക്കുഴപ്പം തുടരുന്നു

കൊച്ചി: തിലകന് പിന്നാലെ മകൻ ഷമ്മി തിലകനെതിരെയും അമ്മ നടപടിയ്ക്ക്. ഷമ്മി തിലകനെതിരെ നടപടിയെടുത്തതായി മാധ്യമങ്ങളിൽ വാർത്ത വന്നെങ്കിലും, പിന്നാലെ വിശദീകരണവുമായി അമ്മ രംഗത്ത് എത്തി. ഷമ്മി തിലകന് എതിരെ നടപടിയെടുത്തില്ലന്നും കാരണം കാണിക്കൽ നോട്ടീസ് മാത്രമേ നൽകിയുള്ളൂ എന്നും അമ്മ ഭാരവാഹിയായ സിദ്ദിഖ് പറഞ്ഞു.

Advertisements

ഷമ്മി തിലകനെ അമ്മ പുറത്താക്കി എന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ. അച്ചടക്കലംഘനത്തിനാണ് നടപടിയെന്നാണ് ആദ്യം പുറത്തു വന്ന വിശദീകരണം. നേരത്തെ വിവാദ പരാമർശനങ്ങളിൽ ഷമ്മിയോട് അമ്മ വിശദീകരണം ചോദിച്ചിരുന്നു. അച്ചടക്കസമിതിക്ക് ഷമ്മി തിലകൻ വിശദീകരണം നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് ഷമ്മിതിലകനെതിരെ നടപടിയെടുത്തതെന്നായിരുന്നു പുറത്തു വന്ന വാർത്തകൾ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമ്മ ഭാരവാഹികൾക്കെതിരെ നവ മാധ്യമങ്ങളിൽ
ആരോപണം ഉന്നയിച്ചതും നടപടിക്ക് കാരണമായി വാർത്തകൾ പുറത്തു വന്നിരുന്നു. എന്നാൽ, ഷമ്മി തിലകന് എതിരെ നടപടിയെടുത്തിട്ടില്ലെന്നാണ് ഇപ്പോൾ അമ്മ ഭാരവാഹികൾ പറയുന്നത്. എടുത്ത് ചാടി വിഷയത്തിൽ തീരുമാനം എടുക്കാനാവില്ലെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു. നിലവിൽ ഷമ്മി തിലകനോട് കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം മാത്രമാകും നടപടിയെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു.

എന്നാൽ, വിജയ് ബാബു വിഷയത്തിലും അമ്മ ഭാരവാഹികൾ വിശദീകരണം നൽകുന്നുണ്ട്. വിജയ് ബാബുവിഷയം നിലവിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ്. അതുകൊണ്ടു തന്നെ വിഷയത്തിൽ തീരുമാനം എടുക്കാനിവില്ലെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.