കോട്ടയം: കോട്ടയം നഗരമധ്യത്തിൽ യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്ന കുപ്രസിദ്ധ ഗുണ്ട ജോമോൻ ഇടപ്പള്ളി ലുലുമോൾ ബോംബ് വച്ച് തകർക്കുമെന്നു ഭീഷണിപ്പെടുത്തിയ കേസിലും പ്രതി. ഇടപ്പള്ളി ലുലുമോൾ തകർക്കുമെന്നു ഭീഷണിപ്പെടുത്തിയതിനു അഞ്ചു വർഷം മുൻപാണ് ജോമോനെ ഇടപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് ജോമോനൊപ്പം കൂട്ടു പ്രതിയായിരുന്നത് കോട്ടയം സെൻട്രൽ ജംഗ്ഷനിലെ കുന്നത്ത് കളത്തിൽ ജുവലറിയിൽ മോഷണം നടത്തിയ പ്രതിയായിരുന്നു. കുന്നത്ത് കളത്തിൽ ജുവലറിയിലെ മുൻ ജീവനക്കാരനായ മനോജ് സേവ്യറാണ് കേസിൽ അന്ന് ജോമോനൊപ്പം പ്രതിയായിരുന്നത്.
അഞ്ചു വർഷം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. ഇടപ്പള്ളിയിലെ ലുലുമോൾ ബോംബ് വച്ചു തകർക്കുമെന്നു അജ്ഞാത ഫോൺ സന്ദേശം എത്തുകയായിരുന്നു. തുടർന്നു, പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയായ മനോജാണ് സംഭവത്തിനു പിന്നിലെന്നു കണ്ടെത്തിയത്. തുടർന്നു, മനോജിനെയും ഒപ്പമുണ്ടായിരുന്ന ജോമോനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലാ പൊലീസിന്റെ സഹായത്തോടെയാണ് പൊലീസ് സംഘം രണ്ടു പേരെയും കസ്റ്റിഡിയിൽ എടുത്തത്. തുടർന്നു, രണ്ടു പേരെയും അന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തിരുന്നു. പണത്തിനു വേണ്ടിയാണ് ലുലുമോൾ തകർക്കുമെന്നും ഭീഷണിപ്പെടുത്തിയതെന്നാണ് പ്രതികൾ പൊലീസിനോടു പറഞ്ഞത്.