അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ നടൻ പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണം നേടുന്ന സിനിമയെ പ്രശംസിച്ചെത്തിയിരിക്കുകയാണ് സംവിധായകൻ ഷങ്കർ. ഡ്രാഗൺ ഒരു മികച്ച സിനിമയാണെന്നും സിനിമയുടെ അവസാന 20 നിമിഷങ്ങൾ തന്റെ കണ്ണ് നിറയിച്ചു എന്നുമാണ് ഷങ്കർ അഭിപ്രായപ്പെട്ടത്.
അശ്വത് മാരിമുത്തു, പ്രദീപ് രംഗനാഥൻ ഉൾപ്പടെയുള്ള സിനിമയുടെ അണിയറപ്രവർത്തകരെയും അദ്ദേഹം പ്രശംസിച്ചു. സംവിധായകന്റെ ഈ വാക്കുകൾക്ക് പ്രദീപും സമൂഹ മാധ്യമങ്ങളിലൂടെ നന്ദി അറിയിച്ചിട്ടുണ്ട്. ഷങ്കർ സിനിമകൾ കണ്ടു വളർന്ന ഒരു പയ്യൻ എന്ന നിലയിൽ അദ്ദേഹത്തിൽ നിന്ന് ലഭിച്ച വാക്കുകൾ സ്വപ്നതുല്യമാണ് എന്ന് പ്രദീപ് കുറിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
Sirrrrrrrr❤️ Never dreamt of getting these comments For a boy who grew up watching your films , being a fan who admired you , looked upto you … and u (my most fav director) talking about me is nothing but an unbelievable dream . I can’t express my feelings through words .… https://t.co/3MOPXpiLYL
അതേസമയം സിനിമ ഇതിനകം 50 കോടി ക്ലബ്ബിൽ ഇടം നേടി കഴിഞ്ഞു. മൂന്ന് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ 25 കോടിയോളം രൂപ നേടി. ലൗവ് ടുഡേ എന്ന ചിത്രത്തിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തുന്ന ചിത്രമാണ് ഡ്രാഗൺ. റൊമാന്റിക് കോമഡി ജോണറിൽ ആണ് സിനിമ. അനുപമ പരമേശ്വരൻ, കയതു ലോഹർ, ഗൗതം വാസുദേവ് മേനോൻ, ജോർജ് മരിയൻ, കെ എസ് രവികുമാർ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കൾ.