തമിഴിലും വരവറിയിക്കാൻ ഷൺമുഖൻ; തമിഴിൽ ‘തൊടരാ’ൻ മെയ് 9ന്; ട്രെയിലർ പുറത്ത്

മോഹൻലാൽ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം തുടരും റെക്കോർഡുകളെ ഭേദിച്ച് മുന്നേറുകയാണ്. തന്റെ തന്നെ ബ്ലോക് ബസ്റ്റർ സിനിമകളെ മോഹൻലാൽ ഇതിനകം പിന്നിലാക്കി കഴിഞ്ഞു. തരുൺ മൂർത്തി തങ്ങളുടെ പഴയ മോഹൻലാലിനെ തിരികെ കൊണ്ടു വന്നെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. അത് അന്വർത്ഥമാക്കുന്ന പ്രകടനമാണ് ബോക്സ് ഓഫീസിൽ അടക്കം നടക്കുന്നതും. കേരളത്തിൽ തുടരും മികച്ച മൗത്ത് പബ്ലിസിറ്റിയോടെ മുന്നേറുമ്പോൾ തമിഴിലും വരവറിയിക്കാൻ മോഹൻലാൽ ചിത്രം ഒരുങ്ങുകയാണ്. 

Advertisements

മലയാളത്തിൽ തുടരും എന്നാണ് സിനിമയുടെ പേരെങ്കിൽ തമിഴിലത് തൊടരും ആണ്. മെയ് 9ന് തമിഴ് ഡബ്ബിം​ഗ് പതിപ്പ് തിയറ്ററുകളിൽ എത്തും. മോഹൻലാൽ തന്നെയാണ് തന്റെ കഥാപാത്രത്തിനായി ഡബ്ബ് ചെയ്തിരിക്കുന്നത്. ഇതിനോട് അനുബന്ധിച്ചുള്ള ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. തുടരുവിലെ പ്രധാന രംഗങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ളതാണ് ട്രെയിലർ.  


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏപ്രിൽ 25ന് ആയിരുന്നു തുടരും തിയറ്ററുകളിൽ എത്തിയത്. പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്. പതിനഞ്ച് വർഷത്തിന് ശേഷം ഹിറ്റ് കോമ്പോയായ മോഹൻലാൽ- ശോഭന കൂട്ടുകെട്ട് ഒന്നിച്ചെത്തിയതും പ്രേക്ഷകരിൽ സിനിമയോട് മതിപ്പ് ഉളവാക്കിയിരുന്നു. മോഹൻലാലിനൊപ്പം തന്നെ വില്ലൻ വേഷത്തിലെത്തിയ പ്രകാശ് വർമ്മയ്ക്കും പ്രശംസ ഏറെയാണ്. കെ.ആർ. സുനിലിനൊപ്പം സംവിധായകൻ തരുൺ മൂർത്തിയും ചേർന്നാണ് തിരക്കഥ രചിച്ചത്. 

എമ്പുരാന്‍ ആണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ഇന്‍റസ്ട്രി ഹിറ്റായി മാറിയിരുന്നു. ബിസിനസ് അടക്കം 325 കോടി എമ്പുരാന്‍ നേടിയെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. ചിത്രം നിലവില്‍ ഒടിടിയല്‍ സ്ട്രീമിംഗ് തുടരുകയാണ്. 

Hot Topics

Related Articles