യുഎൻ ദിനമായ ഇന്നലെ ലോക സമാധാനത്തിനായി നൂറില്‍ അധികം സൂപ്പർ ബൈക്കുകള്‍ പങ്കെടുത്ത ശാന്തി സന്ദേശ യാത്ര നടന്നു. തിരുവനന്തപുരം ടെക്നോപാർക്കില്‍ നിന്നും പോത്തൻകോട് ശാന്തിഗിരിയിലേക്ക് ഇന്നലെ വൈകീട്ട് മൂന്നുമണിക്ക് നടന്ന ശാന്തി സന്ദേശ യാത്ര കടകംപള്ളി സുരേന്ദ്രൻ എംഎല്‍എ ഉദ്ഘാടനം ചെയ്‍തു. ഈ റാലിയില്‍ നൂറില്‍ അധികം സൂപ്പർ ബൈക്കുകള്‍ പങ്കെടുത്തു. എച്ച്‌ടിഎക്സ് – ഹിറ്റിംഗ് ദ അപെക്സ് മോട്ടോ സ്‍പോർട്‍സ് സ്റ്റോർ, റൈഡോഗ്രാം സ്റ്റോറീസ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ സൂപ്പർ ബൈക്ക് റാലി സംഘടിപ്പിച്ചത്.
ബിഎംഡബ്ല്യു S1000 RR M സ്പോർട്സ് (ജർമ്മനി), ട്രയംഫ് ടൈഗർ (ബ്രിട്ടീഷ്), കവാസാക്കി NINJA ZX 10 R (ജപ്പാൻ), സുസുക്കി ഹയബൂസ (ജപ്പാൻ), കവാസാക്കി നിഞ്ച ZX14 R (ജപ്പാൻ), ഹാർലി ഡേവിഡ്സണ്‍ ഫാറ്റ് ബോബ് (അമേരിക്ക), ഡ്യുക്കാറ്റി മോണ്‍സ്റ്റർ (ഇറ്റലി), സുസുക്കി GSXR 1000 (ജപ്പാൻ), ഹോണ്ട CBR 650R (ജപ്പാൻ), ബെനാലി TRK 502 (ജപ്പാൻ), കെടിഎം ADV 390 (ഓസ്ട്രിയ) തുടങ്ങിയ സൂപ്പർ ബൈക്കുകളാണ് ശാന്തി യാത്രയില്‍ പങ്കെടുത്തത്.