ഷാരൂഖിന്റെ ജവാന് മുന്നിലും തളർന്നില്ല ! 50 കോടി ക്ലബ്ബിൽ തലയെടുപ്പോടെ അനുഷ്ക ഷെട്ടി

മൂവി ഡെസ്ക്ക് : ബാഹുബലി എന്ന സിനിമയില്‍ നായികയായതോടെ കരിയര്‍ ഗ്രാഫ് കുത്തനെ ഉയര്‍ന്ന താരമാണ് അനുഷ്‍ക ഷെട്ടി. രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പാൻ ഇന്ത്യൻ ചിത്രമായ ബാഹുബലിക്ക് സമാനമായ ഒരു വിജയം നേടാൻ അനുഷ്‍ക ഷെട്ടിക്ക് പിന്നീട് സാധിച്ചില്ല.എന്നാല്‍ നായികയ്‍ക്കും ഏറെ പ്രധാന്യമുള്ള ചിത്രമായ ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ 50 കോടി ക്ലബിലെത്തിയപ്പോള്‍ അനുഷ്‍ക ഷെട്ടിയുടെ തിരിച്ചുവരവും അടയാളപ്പെടുത്തിയിരിക്കുകയാണ്. 

Advertisements

അനുഷ്‍ക നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്‍തത് മഹേഷ് ബാബുവാണ്. ചിത്രത്തിന്‍റെ ബജറ്റ് വെറും 12.5 കോടി രുപയായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ വലിയ വിജയമായ ചിത്രമായിരിക്കുകയാണ് മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി. ലോകമെമ്പാടും കുതിപ്പ് രേഖപ്പെടുത്തിയ ഷാരൂഖ് ചിത്രം ജവാന്‍റെ റിലീസിനൊപ്പം പ്രദര്‍ശനത്തിന് എത്തിയിട്ടും തളരാതെ 50 കോടി നേടി എന്നതു വിജയത്തിന്‍റെ മാറ്റ് വര്‍ധിപ്പിക്കുന്നു. ചിരിക്ക് പ്രാധാന്യം നല്‍കി ഒരുക്കിയ ചിത്രമായിരുന്നു മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി .

Hot Topics

Related Articles