ഷാരൂഖ് ഖാന്‍.. ജവാന്റെ കള്ളക്കണക്കിനെ കുറിച്ച്‌ എന്താണ് പറയാനുള്ളത് ! ചോദ്യവുമായി ആരാധകൻ ; മിണ്ടാതിരിക്കൂ, എന്നിട്ട് എണ്ണിനോക്ക് ;  എണ്ണുമ്പോള്‍ ഒരിക്കലും ശ്രദ്ധ തിരിക്കരുത് ; കുറിക്കു കൊള്ളുന്ന മറുപടിയുമായി ഷാരൂഖ്

ബോളിവുഡിന്റെ കിംഗ് ഖാൻ ഷാരൂഖ് തെന്നിന്ത്യൻ ശൈലിയില്‍ നിറഞ്ഞാടിയ ചിത്രമാണ് ജവാൻ. പ്രഖ്യാപന സമയം മുതല്‍ വാര്‍ത്തകളില്‍ ഇടംനേടിയ ചിത്രം സംവിധാനം ചെയ്തത് തമിഴ് സംവിധായകൻ ആറ്റ്ലിയാണ്. ഒപ്പം നയൻതാരയും വിജയ് സേതുപതിയും നിറഞ്ഞാടിയ ചിത്രം ആദ്യദിനം മുതല്‍ ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. റിലീസ് ചെയ്ത് ഇരുപത് ദിവസത്തിനുള്ളില്‍ തന്നെ 1000കോടി പിന്നിട്ട ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ച്‌ വന്ന കമന്റും അതിന് ഷാരൂഖ് ഖാൻ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്.

Advertisements

കഴിഞ്ഞ ദിവസം ട്വിറ്ററില്‍(എക്സ്) ക്യു ആൻഡ് എ സെക്ഷനുമായി ഷാരൂഖ് ഖാൻ എത്തിയിരുന്നു. ഇതിലൊരു ചോദ്യമായിരുന്നു ജവാന്റെ കണക്ക്. ‘ഷാരൂഖ് ഖാന്‍.. ജവാന്റെ കള്ളക്കണക്കിനെ കുറിച്ച്‌ എന്താണ് പറയാനുള്ളത്. നിര്‍മാതാക്കള്‍ കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് ആരോപണമുണ്ടായിരുന്നു’, എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് ഉടൻ തന്നെ മറുപടിയുമായി എത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘മിണ്ടാതിരിക്കൂ, എന്നിട്ട് എണ്ണിനോക്ക്. എണ്ണുമ്പോള്‍ ഒരിക്കലും ശ്രദ്ധ തിരിക്കരുത്’, എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി. കുറിക്ക് കൊള്ളുന്ന ഷാരൂഖിന്റെ മറുപടി കേട്ട് നിരവധി പേരാണ് പ്രശംസയുമായി രംഗത്ത് എത്തിയത്. അടുത്തിടെയാണ് ജവാന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് വ്യാജമാണെന്ന ആരോപണങ്ങള്‍ ഉയര്‍ന്നത്.സെപ്റ്റംബര്‍ 7നാണ് ജവാൻ റിലീസ് ചെയ്തത്. അന്ന് മുതല്‍ പ്രേക്ഷക പ്രശംസ നേടുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ആറ്റ്ലിയുടെയും നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രമായ ജവാനില്‍ സംഗീതം നല്‍കിയത് അനിരുദ്ധ് ആയിരുന്നു. ഷാരൂഖ് ഖാന്റെ കീഴിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ൻമെൻസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം. കഴിഞ്ഞ ദിവസം വരെ ഇന്ത്യയില്‍ നിന്നും 576.23 കോടി രൂപയാണ് ജവാൻ നേടിയത്. നിലവില്‍ 600 കോടി കടക്കാനുള്ള ശ്രമത്തിലാണ് ഷാരൂഖ് ചിത്രം.

Hot Topics

Related Articles