“കളവ് പറഞ്ഞതിന് കേസ് കൊടുക്കുവെന്ന് ആരാധകൻ”, രസകരമായ മറുപടി നൽകി ഷാരൂഖാൻ

തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാറുള്ള നടനാണ് ഷാരൂഖ് ഖാൻ. ‘ആസ്ക് എസ്ആർകെ’ എന്ന പരിപാടിയില്‍ ആരാധകൻ ഷാരൂഖാനോട് ചോദിച്ച ചോദ്യമാണ് ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്.  

Advertisements

“നിങ്ങള്‍ക്ക് 57 വയസായി എന്ന് കളവ് പറഞ്ഞതിന് ഞാന്‍ കേസ് കൊടുക്കാന്‍ പോവുകയാണ്” ഷർട്ടിടാതെ തന്‍റെ ശരീരം കാണിച്ച് നില്‍ക്കുന്ന ഷാരൂഖിന്‍റെ ചിത്രം പോസ്റ്റ് ചെയ്താണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ ചോദ്യം ഉതിര്‍ത്തത്.  നിൽക്കുന്ന ചിത്രമാണ് ആരാധകൻ പങ്കുവെച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഉടന്‍ തന്നെ ഇതിന് മറുപടിയുമായി ഷാരൂഖ് എത്തി. “ദയവായി അങ്ങനെയൊന്നും ചെയ്യരുത് ഞാന്‍ കള്ളം പറഞ്ഞതായി സമ്മതിക്കുന്നു. എനിക്ക് ഇപ്പോള്‍ 30 വയസായി. അതിനാലാണ് എന്‍റെ അടുത്ത പടത്തിന് ജവാന്‍ എന്ന് പേരിട്ടത്” മറുപടി ട്വീറ്റില്‍ ഷാരൂഖ് പറഞ്ഞു. എന്തായാലും ഷാരൂഖിന്‍റെ ട്വീറ്റ് ആരാധകര്‍ ഏറ്റെടുത്തു. 

അതേസമയം ബോളിവുഡിന്റെ തിരിച്ചുവരവിന് കാരണമായ കിംഗ് ഖാന്റെ പഠാൻ ആയിരം കോടി ക്ലബ്ബിൽ ഇടം പിടിച്ചു.റിലീസ് ചെയ്ത ഇരുപത്തേഴ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് പഠാൻ 1000 കോടി നേടിയിരിക്കുകയാണ്. ബോക് ഓഫീസ് വേൾഡ് വൈഡ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.  ഇതോടെ ഏറ്റവും കൂടുതൽ വരുമാനം നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ അഞ്ചാം സ്ഥാനത്ത് ഷാരൂഖ് ചിത്രം ഇടംപിടിച്ചു കഴിഞ്ഞു. ദം​ഗൽ (1914cr), ബാഹുബലി 2(1747cr) കെജിഎഫ് ചാപ്റ്റർ 2 (1190cr), ആർആർആർ(1174cr*) എന്നിവയാണ് പഠാന് മുന്നിലുള്ള സിനിമകൾ. 

Hot Topics

Related Articles