‘ഗാന്ധിജിയുടെ കണ്ണട കാണിച്ചാല്‍ മാത്രം മഹാത്മജിയുടെ മൂല്യം തിരിച്ചറിയാൻ കഴിയില്ല’: മോദിയോട് ശശി തരൂര്‍

തിരുവനന്തപുരം : മഹാത്മജിയുടെ കണ്ണട എടുത്ത് പ്രദർശിപ്പിച്ചാല്‍ മാത്രം അദ്ദേഹത്തിന്‍രെ മൂല്യം എന്തെന്ന് അറിയാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കോണ്‍ഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അംഗം ഡോ.ശശി തരൂർ എം.പി പറഞ്ഞു. രാഷ്ട്രപിതാവായ മഹാത്മജിയെ ഇകഴ്ത്തി കാണിച്ച നരേന്ദ്ര മോഡിയുടെ നിലപാടില്‍ പ്രതിഷേധിച്ചു കൊണ്ട് കെ.പി.സി.സി ഗാന്ധിദർശൻ സമിതി പോസ്റ്റ് ഓഫീസ് പടിക്കല്‍ നടത്തിയ “മഹാത്മജിയുടെ ആത്മകഥ” നരേന്ദ്ര മോഡിക്ക് അയച്ചുകൊടുക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Advertisements

ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടിയ കാലം മുതല്‍ക്കു തന്നെ ലോകാരാധ്യനായി മാറിയ മഹാത്മജിയെ പഠിക്കാൻ ആർ.എസ്.എസ് ശാഖയില്‍ നിന്ന് മാത്രം ശിക്ഷണം നേടിയ നരേന്ദ്ര മോഡി എന്ന ആർ.എസ്.എസ് കാരന് ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് അദ്ദേഹത്തിന്‍റെ ഈ പരാമർശം കൊണ്ട് ലോകജനത മനസിലാക്കുന്നത്.
ഭാരതത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനത്തിരിക്കുന്ന അദ്ദേഹം ഇതു വഴി ഭാരതീയരെ ഒന്നടങ്കം അപമാനിക്കുകയാണ് ചെയ്തത്. എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശം എന്ന് പറഞ്ഞ ഗാന്ധിജിയെ ഇനിയെങ്കിലും നരേന്ദ്ര മോഡി പഠിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് മഹാത്മജിയുടെ ആത്മകഥ അദ്ദേഹത്തിന് അയച്ചു കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.