കരിയറിന്റെ തുടക്കത്തില്‍ ഒരു നിർമാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി ശില്‍പ്പ ഷിൻഡെ

മലയാളത്തില്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ പ്രമുഖ നടന്മാർക്കെതിരെ വെളിപ്പെടുത്തലുകളുമായി പലരും രംഗത്തെത്തിയിരുന്നു. ബോളിവുഡ് സിനിമാ രംഗത്തും സമാന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി ശില്‍പ്പ ഷിൻഡെ. സിനിമാ രംഗത്തേക്ക് വന്ന ആദ്യനാളുകളിലെ അനുഭവമാണ് താരം പങ്കുവയ്‌ക്കുന്നത്.

Advertisements

കരിയറിന്റെ തുടക്കത്തില്‍ ഒരു നിർമാതാവ് തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും സഹകരിക്കാൻ നിർബന്ധിച്ചുവെന്നും ശില്‍പ ഷിൻഡെ വെളിപ്പെടുത്തി. “ഒരു സിനിമയുടെ കാസ്റ്റിംഗ് സമയത്താണ് നിർമാതാവില്‍ നിന്ന് മോശം അനുഭവം എനിക്ക് നേരിടേണ്ടി വന്നത്. ഒരു ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ അയാള്‍ എന്നോട് പറഞ്ഞു. കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് നിർബന്ധിച്ചു. ഒരു മോശം വസത്രം എന്റെ കയ്യില്‍ തന്നിട്ട് അത് ധരിക്കാൻ ആവശ്യപ്പെട്ടു. അവിടെ നിന്ന് പോകാൻ ശ്രമിച്ചപ്പോള്‍ അയാള്‍ എന്നെ ബലമായി പിടിച്ചിരുത്തി. ഞാൻ അയാളെ തള്ളിമാറ്റി പുറത്തേക്കിറങ്ങി ഓടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്യൂരിറ്റി ജീവനക്കാർക്ക് കാര്യം മനസിലായെന്ന് എനിക്ക് തോന്നി. എനിക്ക് ഇവിടെ നിന്ന് പോകണമെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ ആ വ്യക്തിയുടെ പേര് പുറത്ത് പറയുന്നില്ല. കാരണം അയാള്‍ക്ക് എന്റെ പ്രായമുള്ള കുട്ടികളുണ്ട്. അയാളുടെ പേര് പറഞ്ഞാല്‍ അതിന്റെ ഭവിഷ്യത്ത് നേരിടുന്നത് ആ കുട്ടികളാണ്”. സിനിമാ – സീരിയല്‍ രംഗത്തുള്ള ഒട്ടുമിക്ക നടിമാരും ലൈംഗികാതിക്രമങ്ങള്‍ നേരിട്ടുട്ടുണ്ടായിരിക്കാം. ഈ മേഖലയില്‍ മോശം അനുഭവം ഉണ്ടാകാത്തവർ കുറവാണ്. നോ പറയാൻ മടിക്കുന്നതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നും ശില്‍പ ഷിൻഡെ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.