കൊച്ചി : സമൂഹ മാധ്യമങ്ങളിലൂടെ വളരെ പെട്ടന്ന് തന്നെ ഉയർന്നു വന്നയൊരു പേരാണ് ഹനാൻ ഹമീദ്. മലയാളികൾ അത്ര പെട്ടന്ന് ഈ പേര് മറന്നിട്ടുണ്ടാവില്ല. ഈ കഴിഞ്ഞ ദിവസങ്ങളിൽ കൂടി സമൂഹ മാധ്യമങ്ങളിൽ ഹനാൻ നിറഞ്ഞ് നിന്നിരുന്നു. യൂണിഫോമിൽ റോഡിൽ നിന്ന് മീൻ വിറ്റ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ താരമാണ് ഹനാൻ ഹമീദ്. പിന്നീട് പല പ്രതിസന്ധികളിലൂടെ ഹനാൻ കടന്നുപോവുകയും ചെയ്തിരുന്നു.
അതിൽ എടുത്തുപറയേണ്ടത് ഒരു അപകടത്തിൽ പരിക്കേറ്റ് ഹനാൻ ദിവസങ്ങളോളം ചികിത്സയിലായിരുന്നു എന്നതാണ്. കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്ത് സർക്കാരിന്റെ മകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന താരം കൂടിയായിരുന്നു ഹനാൻ. ഈ കഴിഞ്ഞ ദിവസം ഹനാന്റെ ഒരു ജിം വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. നട്ടെല്ലിന് പരിക്കേറ്റിരുന്ന ഹനാൻ പൂർവാധികം ശക്തയോടെ തിരിച്ചുവന്നിരിക്കുകയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വളരെ രൂക്ഷമായ വിമർശനങ്ങളാണ് ഹനാൻ കേൾക്കേണ്ടി വന്നത്. അതിനെതിരെ പ്രതികരിച്ചുകൊണ്ട് ഇപ്പോൾ ഒരു അഭിമുഖത്തിൽ രംഗത്തുവന്നിരിക്കുകയാണ് ഹനാൻ വീണ്ടും. പക്ഷേ ഇപ്പോൾ ഹനാൻ അതിൽ പറഞ്ഞ മറ്റുചില കാര്യങ്ങളാണ് ട്രോളുകൾക്ക് ഇടയൊരുക്കിയത്. അതിൽ അവതാരക ക്രഷ് തോന്നിയ നടൻ ആരാണെന്ന് ഹനാനിനോട് ചോദിച്ചിരുന്നു. അതിന് ഷൈൻ നിഗം എന്നാണ് ഹനാൻ മറുപടി പറഞ്ഞത്. “ഷൈനിനെ ഇഷ്ടമാണ്.. കല്യാണം കഴിക്കാൻ ഇഷ്ടമാണ്..”
അത് കഴിഞ്ഞ് ഏത് പ്രായത്തിൽ കല്യാണം കഴിക്കാനാണ് ഇഷ്ടമെന്ന് അവതാരക ചോദിച്ചു. ഇതിന് മറുപടിയായി, “കല്യാണം.. ഷൈൻ നിഗം തയ്യാറാണെങ്കിൽ പെട്ടന്ന് കഴിക്കാം.. ഷൈൻ റെഡിയാണേൽ സ്പോട്ടിൽ കല്യാണം കഴിക്കും..”, ഹനാൻ പറഞ്ഞു. വിജയുടെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും ഉണ്ണി മുകുന്ദന്റെ സഹോദരിയായി അഭിനയിക്കണമെന്നും അതുപോലെ ഷൈൻ നിഗത്തിന്റെ നായികയായി അഭിനയിക്കാനും ആഗ്രഹമുണ്ടെന്ന് ഹനാൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു.