തന്റെ സ്വഭാവവ്യത്യാസത്തിന് കാരണം കൊറോണ വൈറസെന്ന് നടൻ ഷൈൻ ടോം ചാക്കോ. എല്ലാം വൈറസിന്റെ ആക്ടിവിറ്റികളാണെന്നും കൊറോണ വന്നതിന് ശേഷമാണ് ഇതൊക്കെ പ്രശ്നമായതെന്നുമാണ് താരം ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞത്.
‘കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ ഉളളിലെത്തുമ്പോൾ സ്വഭാവത്തിലും മാറ്റമുണ്ടാകും’, ഷൈൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘ദസറ’യാണ് ഷൈൻ ടോം അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രം. നാനി നായകനായി എത്തുന്ന ചിത്രത്തിൽ വില്ലൻ ആയിട്ടാണ് നടൻ എത്തുന്നത്. കീർത്തി സുരേഷാണ് നായികയായി എത്തുന്ന ചിത്രത്തിൽ സമുദ്രക്കനി, സായ് കുമാർ, ഷംന കാസിം എന്നിവരും ദസറയിൽ മറ്റ് പ്രധാന അഭിനേതാക്കളാണ്.