ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ഷൈൻ ടോം ചാക്കോ . ഈ അടുത്തകാലത്താണ് തന്നെ പ്രണയിനിയുമായി ഷൈൻ പ്രത്യക്ഷപ്പെട്ടത്. തനൂജ എന്നാണ് പാർണറുടെ പേരെന്ന് ഷൈൻ പറഞ്ഞിരുന്നു. എന്നാൽ കൂടുതലൊന്നും തന്നെ തുറന്നു പറഞ്ഞതുമില്ല. ഇപ്പോഴിതാ തനൂജയെ എങ്ങനെയാണ് പരിജയപ്പെട്ടത് എന്ന് തുറന്നു പറയുകയാണ് ഷൈൻ. വെറൈറ്റി മീഡിയയോട് ആയിരുന്നു ഷൈനിന്റെ പ്രതികരണം.
എത്രകാലമായി പരിചയമുണ്ടെന്ന ചോദ്യത്തിന് “പത്ത് ഇരുപത്തി അഞ്ച് വർഷത്തെ ബന്ധമാണ്. എന്തേ.. പ്രശ്നമുണ്ടോ. കുറച്ചായിട്ടെ ഉള്ളൂ തുടങ്ങിയിട്ട്. കണ്ടതും പരിചയപ്പെട്ടതും ഒക്കെ വലിയ കഥയാണ്”, എന്നാണ് ഷൈൻ പറഞ്ഞത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രണയകഥയെ കുറിച്ചുള്ള ചോദ്യത്തിന്, “ലവ് സ്റ്റോറി എന്ന് പറഞ്ഞാൽ എന്താണ് ? തുടക്കത്തിൽ അല്ലല്ലോ ലവ് സ്റ്റോറി ഉണ്ടാകേണ്ടത്. അത് എത്ര വർഷം പോകുന്നു എങ്ങനെ പോകുന്നു എവിടം വരെ പോകുന്നു എന്നത് അനുസരിച്ചല്ലേ. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ഫോളോ ചെയ്തു. ഇതുവരെ പ്രെപ്പോസ് ഒന്നും ചെയ്തിട്ടില്ല. കൂടെ അങ്ങ് കൂട്ടി. ഒരാൾ തീരുമാനിച്ചാൽ മറ്റെയാൾ കൂടെ പോകില്ലല്ലോ. രണ്ടുപേരും തീരുമാനിച്ചല്ലേ കൂടെപ്പോരുന്നത്. അതല്ല രണ്ട് പേർ തമ്മിലുള്ള പാർണർഷിപ്പ്”, എന്നായിരുന്നു ഷൈനിന്റെ മറുപടി
സിനിമയിൽ റൊമാന്റിക് ചെയ്യാൻ മടി ആണെന്നും ഷൈൻ പറയുന്നു. “റിയൽ ലൈഫിൽ അതിന്റെ പ്രശ്നമില്ല. കാരണം ആരും കാണതെ അല്ലേ അത് ചെയ്യുന്നത്. സിനിമയിൽ പത്ത് എഴുപത് പേര് ചുറ്റും കൂടി നിൽക്കുകയല്ലേ. മൂന്നാമതൊരാൾ നിക്കുമ്പോഴെ പറ്റില്ല”, എന്നാണ് ഷൈൻ പറയുന്നത്.