ചെന്നൈ : ടി ട്വന്റി ലോകകപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ ടീമില്‍ എത്തിപ്പൊടനുള്ള അവസാന അവസരമാണിത് പല താരങ്ങള്‍ക്കും ഈ ഐപിഎല്‍.പല യുവതാരങ്ങളും തങ്ങളുടെ മികവ് സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. തിരിച്ചുവരവ് ആഗ്രഹിക്കുന്ന താരങ്ങളും ഈ സീസണിലെ ഒരു ഓഡിഷനായിട്ടാണ് കാണുന്നത്. അതേസമയം ഈ സീസണില്‍ ഇതുവരെ തിളങ്ങാന്‍ സാധിച്ച താരങ്ങളില്‍ ഒരാളാണ് ശിവം ദൂബെ. ദൂബെ ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടിയാക്കാമെന്നാണ് എബി ഡിവില്യേഴ്സ് പറയുന്നത്.
ചെന്നൈയുടെ ബാറ്റിംഗ് നിരയില്‍ ഈ സീസണില്‍ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശിവം ദൂബെ. പവര്‍ ഹിറ്ററായി തിളങ്ങാന്‍ ദൂബെയ്ക്ക് സാധിച്ചിട്ടുണ്ട്. ഫിനിഷര്‍ റോളിലും ദൂബെ തിളങ്ങുന്നുണ്ട്. മധ്യ ഓവറുകളില്‍ ചെന്നൈയ്ക്കായി കൂറ്റന്‍ അടികള്‍ നടത്താന്‍ ദൂബെയ്ക്ക് സാധിക്കുന്നുണ്ട്. ആറ് മത്സരങ്ങളില്‍ നിന്നും 242 റണ്‍സാണ് ദൂബെ നേടിയത്. 163.51 ആണ് ശിവം ദൂബെയുടെ സ്ട്രെക്ക് റേറ്റ്. വലിയ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നതാണ് ദൂബെയുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍. കളിച്ച ആറ് കളികളില്‍ നാലിലും ചെന്നൈ വിജയിച്ചപ്പോള്‍ ദൂബെയുടെ പങ്ക് വളരെ വലുതായിരുന്നു. ദൂബെയെ നേരിടാന്‍ തങ്ങളുടെ പ്രധാന പേസറെ എതിര് ടീമുകള്‍ അവസാന ഓവറുകളിലേക്ക് മാറ്റി വെക്കുന്നതും ഐപിഎല്‍ കണ്ടു. തന്റെ യൂട്യൂബ് ചാനലിലൂടെ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഡിവില്യേഴ്സ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
”ശക്തരായ ചെന്നൈ സൂപ്പര്‍ കിങ്സിന് ടൂര്‍ണമെന്റിന്റെ മധ്യത്തില്‍ തുടര്‍ പരാജയങ്ങള്‍ തിരിച്ചടിയായിരുന്നു. പക്ഷെ അവര്‍ വിജയ വഴിയില്‍ തിരികെയെത്തി. ഇപ്പോള്‍ നല്ല നിലയിലാണ്” എന്നാണ് ഡിവില്യേഴ്സ് പറഞ്ഞത്. ജൂണില്‍ നടക്കാനിരിക്കുന്ന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നേടാന്‍ ദൂബെയ്ക്ക് സാധിച്ചേക്കുമെന്നാണ് ഡിവില്യേഴ്സ് പറയുന്നത്.
”ദൂബെ ട്വന്റി-20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടം നേടിയേക്കും. ഒരുപാട് ട്രാഫിക് ഉണ്ടെന്നത് മാത്രമാണ് പ്രശ്നം. ദൂബെ തിളങ്ങിയ നിരവധി അവസരങ്ങളുണ്ടായിരുന്ന, അദ്ദേഹത്തിന്റെ മികച്ചൊരു സീസണായിരുന്നു ഇത്. അദ്ദേഹമൊരു പവര്‍ഹൗസ് ഹിറ്ററാണ്” എന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് പറഞ്ഞത്.
ഡിവില്യേഴ്സും ദൂബെയും നേരത്തെ ആര്‍സിബിയുടെ താരങ്ങളായിരുന്നു. ഇരുവരും ഒരുമിച്ച് കളിച്ചിട്ടുമുണ്ട്.
”ആര്‍സിബിയില്‍ നിന്നും വന്ന ശേഷം അവന് ഒരുപാട് മാറി. സിഎസ്കെയില്‍ വച്ച് അവനെ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിപ്പിക്കുന്നതെന്തോ കിട്ടിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റാണ് അവന് ഇപ്പോള്‍ കളിക്കുന്നത്” എന്നും ഡിവില്യേഴ്സ് പറയുന്നുണ്ട്. ബാറ്റ് ചെയ്യുമ്ബോള്‍ ദൂബെയെ സഹായിക്കുന്ന ഘടകം എന്താണെന്നും ഡിവില്യേഴ്സ് പറയുന്നുണ്ട്.
”ക്രീസില്‍ നില്‍ക്കുമ്ബോള്‍ അവന് കൂടുതലൊന്നും ചിന്തിക്കുന്നില്ല. പന്ത് നോക്കി, സാഹചര്യത്തിന് അനുസരിച്ച് കളിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാല്‍ കുറച്ച് നോട്ടൗട്ടുകളും കുറച്ച് 50 കളും ചെന്നൈ ടീമിന്റെ വിജയങ്ങളില്‍ വലിയ പങ്ക് വഹിക്കാനും സാധിക്കുന്നു” എന്നാണ് താരം പറഞ്ഞത്. അതേസമയം ആറ് കളികളില്‍ നാലെണ്ണം വിജയിച്ച ചെന്നെെ പോയന്റ് ടേബിളില്‍ മൂന്നാം സ്ഥാനത്താണുള്ളത്.