”അങ്ങ് ഇന്നലെ ഇടുക്കി ജില്ലാ സമ്മേളനത്തിന് കുമളിക്ക് പോയ വഴിയില്‍ പൂഞ്ഞാര്‍ എന്നൊരു നാടുണ്ട്, അവിടെ മുഖ്യമന്ത്രിയുടെ സന്ദര്‍ശനം കാത്തിരിക്കുന്ന കുറേ മനുഷ്യരും..” ദുരന്തഭൂമി സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി അറിയാന്‍ അഡ്വ. ഷോണ്‍ ജോര്‍ജ് എഴുതി; കുറിപ്പ് വൈറല്‍

കോട്ടയം: ഇടുക്കി ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിട്ടും 28 ജീവനുകള്‍ പൊലിഞ്ഞ കൂട്ടിക്കല്‍- കൊക്കയാര്‍ ദുരന്തസ്ഥലം സന്ദര്‍ശിക്കാതിരുന്ന മുഖ്യമന്ത്രിയെ പരസ്യമായി വിമര്‍ശിച്ച് കോട്ടയം ജില്ലാ പഞ്ചായത്തംഗം അഡ്വ. ഷോണ്‍ ജോര്‍ജ്.

Advertisements

ഷോണ്‍ പങ്കുവച്ച കുറിപ്പ് വായിക്കാം;


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അറിയാന്‍ ,

അങ്ങ് ഇന്നലെ ഇടുക്കി ജില്ലാ സമ്മേളനത്തിന് കുമളിക്ക് പോയ വഴിയില്‍ പൂഞ്ഞാര്‍ എന്നൊരു നാടുണ്ട്. 2021ല്‍ കേരളക്കര കണ്ടതില്‍ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തം ഉണ്ടായ നാട്. കൂട്ടിയ്ക്കല്‍, കൊക്കയാര്‍ മുണ്ടക്കയം, എന്നീ മേഖലകളില്‍ നൂറുകണക്കിന് ആളുകള്‍ ഭവനരഹിതരായ നാട്. പിഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 20ഓളം ആളുകള്‍ മരണമടഞ്ഞ ഒരു നാട്, അഞ്ഞൂറിലധികം ഏക്കര്‍ കൃഷിഭൂമി ഭൂമി ഒലിച്ചു പോയ ഒരു നാട്, ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ ഇന്നും സമരഭൂമിയില്‍ പ്രതീക്ഷയോടെ കഴിച്ചുകൂട്ടുന്ന ജനങ്ങളുള്ള നാട്.. അങ്ങ് ഇതിലെ കടന്നു പോകുമ്പോള്‍ ഒന്നു മനസ്സിലാക്കണം, കഴിഞ്ഞ മൂന്നു മാസക്കാലമായി മുഖ്യമന്ത്രി ഈ പ്രദേശത്ത് ഒന്ന് സന്ദര്‍ശിച്ചിരുന്നങ്കില്‍ എന്ന് ആഗ്രഹിക്കാത്ത ഒരു കൊക്കയാറുകാരനോ, കൂട്ടിക്കല്‍ കാരനോ ഇവിടെ ഉണ്ടാവില്ല. അവരുടെ കഷ്ടതകള്‍ അത്രയ്ക്കു വലുതാണ്.

നാളിതുവരെയായി ഭവനം നഷ്ടപ്പെട്ടവര്‍ക്ക് ഒരു സഹായവും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ചെയ്തു കൊടുക്കാന്‍ കഴിഞ്ഞിട്ടില്ല, ഇനി, അങ്ങ് പോയ വഴിയിലാണ് ഈ ദുരന്തഭൂമി എന്ന് അങ്ങേയ്ക്ക് അറിയില്ല എങ്കില്‍, അതു പറഞ്ഞു തരാന്‍ ബാധ്യസ്ഥതയുള്ള ഈ നാടിനെ പ്രതിനിധീകരിക്കുന്ന ജന പ്രതിനിധിയെയും, അങ്ങ് പോവുമ്പോള്‍ ഈ വഴിയില്‍ നിന്ന് മുദ്രാവാക്യം വിളിക്കുന്ന സഖാക്കളേയും , അങ്ങ് സൂക്ഷിക്കുക. കാരണം, അവര്‍ക്ക് വലുത് ജനവും ജന വികാരവുമല്ല. രാഷ്ട്രീയം മാത്രമാണ്..!

28 ജീവനുകള്‍ പൊലിഞ്ഞ കൂട്ടിക്കല്‍-കൊക്കയാര്‍ ദുരന്ത സ്ഥലം മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രദേശിവാസികളും പ്രതിഷേധത്തിലാണ്. ജീവനും ഉപജീവനമാഗ്ഗവും നഷ്ടപ്പെട്ട നിരാലംബരെ കണ്ട് ആശ്വസിപ്പിക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത് കനത്ത രോഷത്തിന് ഇടയാക്കിയിട്ടുണ്ട്. നാടിനെ നടുക്കിയ ദുരന്തത്തില്‍, തുടക്കത്തില്‍, വിവിധ സന്നദ്ധസംഘടനകള്‍ വസ്ത്രവും ഭക്ഷണവും എത്തിച്ചിരുന്നു. അതുകൊണ്ട് തന്നെ തുടക്കത്തില്‍ സര്‍ക്കാരിന് കാര്യമായ സഹായങ്ങള്‍ ചെയ്യേണ്ടിവന്നില്ല. എന്നാല്‍, ഭക്ഷണവും വസ്ത്രവും മാത്രമല്ല, ദുരിതബാധിതര്‍ക്ക് നഷ്ടമായത്്. അവരുടെ ഉപജീവനമാര്‍ഗ്ഗവും ഭൂമിയും വീടുമാണ്. ഇതില്‍ സഹായം ചെയ്യേണ്ടത് സര്‍ക്കാരാണ്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.