തിരുവനന്തപുരം :ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് ലുലു മാള്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഷോപ്പിംഗ് ആഘോഷത്തിനാണ് തിരി തെളിയുന്നത്.വിലക്കുറവില്‍ സാധനങ്ങള്‍ സ്വന്തമാക്കാന്‍ ഫ്ലാറ്റ് ഫിഫ്റ്റി സെയിലാണ് ലുലു മാളില്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്.നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഫ്ലാറ്റ് ഫിഫ്റ്റി സെയിലിന് ജൂലൈ 7 ന് തുടക്കം കുറിക്കും. കൂടാതെ, മിഡ്നൈറ്റ് സെയിലും ഒരുക്കിയിട്ടുണ്ട്. ആറിന് അര്‍ദ്ധ രാത്രി മുതല്‍ ഫ്ലാറ്റ് ഫിഫ്റ്റി സെയിലുമായി ലുലു മാള്‍ തുറന്ന് പ്രവര്‍ത്തിക്കും. ജൂലൈ 10 നാണ് സെയില്‍ അവസാനിക്കുന്നത്.തിരഞ്ഞെടുത്ത ഉപകരണങ്ങള്‍ക്കും ബ്രാന്‍ഡുകള്‍ക്കും 50 ശതമാനത്തോളം വിലക്കിഴിവ് നല്‍കുന്നുണ്ട്. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്‌ട്, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ നിന്ന് ഓഫര്‍ വിലയില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഗ്രോസറി എന്നിവ സ്വന്തമാക്കാന്‍ സാധിക്കും.