ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ഹേമ കമ്മിറ്റി പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് മലയാള സിനിമയെ സംബന്ധിച്ച് നടക്കുന്നത്. റിപ്പോര്‍ട്ടില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞ് സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേര്‍ രംഗത്ത് എത്തുകയാണ്. ഈ അവസരത്തില്‍ സ്പെസിഫിക്ക് അല്ലാതെ സകലരെയും ബാധിക്കുന്ന ഒരു കാർപ്പെറ്റ് ബോംബിംഗ് പോലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന് പറയുകയാണ് ചലച്ചിത്ര-സീരിയല്‍ അഭിനേത്രി ശ്രീയ രമേശ്.
അഭ്യൂഹങ്ങള്‍ക്ക് വഴിവെക്കാതെ കുറ്റക്കാർ എന്ന് കണ്ടെത്തിയവരുടെ പേരുകള്‍ പുറത്ത് വിടണമെന്നും നടപടി എടുക്കണമെന്നും ശ്രീയ രമേശ് പറയുന്നു. ആയിരക്കണക്കിന് പേരാണ് സിനിമ ഇൻ്റസ്ട്രിയില്‍ ജോലി ചെയ്യുന്നത്. അവർ നമ്മുടെ സൊസൈറ്റിയുടെ ഭാഗവുമാണ്. ഏതാനും ചിലർ പ്രശ്നക്കാരായിട്ട് ഉണ്ടെങ്കില്‍ ആ പേരില്‍ ഇൻ്റസ്ട്രിയെ മൊത്തം അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.