ബഗളൂരു : അപരാജിത മുന്നേറ്റം. സെമിയില്‍ സ്ഥാനം ഉറപ്പിച്ച ആദ്യ ടീം. അഴസാന ലീഗ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെ നേരിടാനിറങ്ങുമ്ബോള്‍ ഒരു വേവലാതിയുമില്ലാതെ ഇന്ത്യ ഇറങ്ങും.ഈ ലോകകപ്പിലെ അവസാന ലീഗ് പോരാട്ടവും ഞായറാഴ്ച ബംഗളൂരു ചിന്ന സ്വാമി സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ഇന്ത്യ- നെതര്‍ലന്‍ഡ്സ് പോരാട്ടം തന്നെ.
കാര്യങ്ങള്‍ അനുകൂലമായി നില്ക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ ബഞ്ചിലെ അംഗങ്ങള്‍ക്ക് അവസരം നല്‍കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് പരിശീലകന് രാഹുല്‍ ദ്രാവിഡ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറ് ദിവസത്തോളം വിശ്രമിക്കാന്‍ താരങ്ങള്‍ക്ക അവസരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ നിലവിലെ ടീമില്‍ അഴിച്ചു പണി നടത്തേണ്ട കാര്യമില്ലെന്നാണ് ദ്രാവിഡിന്റെ തീരുമാനം.
‘ആറ് ദിവസം കുട്ടികള്‍ക്ക് വിശ്രമിക്കാന്‍ അവസരം കിട്ടി കഴിഞ്ഞു. ടീം നല്ല നിലയില്‍ മികവും പുലര്‍ത്തുന്നു. സെമിക്ക് മുന്‍പ് ആവശ്യത്തിനു വിശ്രമം കിട്ടിയെന്നു തന്നെയാണ് എന്റെ വിശ്വാസം.’
‘പ്ലെയിങ് ഇലവനില്‍ എത്തുന്ന താരങ്ങളെയാണ് കാര്യമായി ഇപ്പോള്‍ ശ്രദ്ധിക്കുന്നത്. ശാരീരികവും മാനസികവുമായി കരുത്ത് അവര്‍ക്ക് ഉറപ്പാക്കേണ്ടതുണ്ട്. ടീമിന്റെ കരുത്ത് ഇപ്പോള്‍ സന്തുലിതമാണ്. മികച്ച നിലയാണ്. അതിനാല്‍ സെമിയും ജയിച്ച് ഫൈനലിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍.’