ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ് മാൻ ഗില്ലും സാറയും പിരിഞ്ഞതായി റിപ്പോര്‍ട്ട്. ഇരുവരും സാമൂഹിക മാധ്യമമായ ഇൻസ്റ്റാഗ്രാമില്‍ പരസ്പരം പിന്തുടരുന്നത് നിര്‍ത്തിയതോടെ ആണ് ഊഹാപോഹങ്ങള്‍ക്ക് തുടക്കമായത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്ക് ഇതോടെ അന്ത്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം തെന്നിന്ത്യൻ സിനിമാ താരം രശ്മിക മന്ദാനയോട് ക്രഷാണെന്ന് തുറന്നു പറഞ്ഞ് ശുഭ് മാൻ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും ട്വിറ്ററില്‍ പരസ്പരം അണ്‍ഫോളോ ചെയ്തത്.
ഗില്ലും സാറയും തമ്മില്‍ പ്രണയത്തിലാണെന്ന രീതിയില്‍ വാര്‍ത്തകള്‍ മുൻപ് പുറത്തു വന്നിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ഇരുവരെയും പലപ്പോഴായി ഒരുമിച്ച് കണ്ടതായിരുന്നു അഭ്യൂഹങ്ങള്‍ക്ക് പിന്നില്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപ് ‘ദില്‍ ദിയാ ഗല്ലാ’ എന്ന പഞ്ചാബി ചാറ്റ് ഷോയില്‍ വച്ച് സാറയുമായി ഡേറ്റിംഗ് നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടായിരിക്കാം, അല്ലെങ്കില്‍ ഇല്ലായിരിക്കാം എന്നായിരുന്നു ശുഭ്മാന്റെ മറുപടി.