ബസിൽ അപകടകരമായി ഓടിക്കയറിയത് ചോദ്യം ചെയ്തതിന് കണ്ടക്ടറെ മർദ്ദിച്ചു; എസ് ഐ അറസ്റ്റില്‍

കൊച്ചി: എറണാകുളം കാലടിയില്‍ കെഎസ്‌ആർടിസി കണ്ടക്ടറെ മർദ്ദിച്ച എസ് ഐ അറസ്റ്റില്‍. തൃശൂർ പൊലീസ് അക്കാദമിയിലെ എസ്‌ഐ ഷാൻ ഷൗക്കത്തലി ആണ് അറസ്റ്റിലായത്. എറണാകുളം കാലടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബസില്‍ ഓടിക്കയറിയത് ചോദ്യം ചെയ്തതിനായിരുന്നു മർദനം.

Advertisements

കാലടിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. തൃശൂരിലേക്ക് പോകുന്നതിന്റെ ഭാഗമായി ഇയാള്‍ സ്റ്റോപ്പിലേക്ക് എത്തിയപ്പോഴേക്കും ബസ് എടുത്തിരുന്നു. ബസ് എടുത്തത് കണ്ട ഇയാള്‍ ഓടി കയറുകയായിരുന്നു. അപകടമുണ്ടാക്കുന്ന വിധത്തില്‍ എന്താണ് ഓടിക്കയറിയത് അല്‍പ്പം നേരത്തെ വന്നു നിന്നാല്‍ പോരായിരുന്നോ എന്ന് കണ്ടക്ടർ ചോദിച്ചു. ഈ ചോദ്യം ഇഷ്ടപ്പെടാതെ ഷാൻ ഷൗക്കത്തലി കണ്ടക്ടറെ മർദ്ദിക്കുകയായിരുന്നു. കണ്ടക്ടർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അങ്കമാലി പോലീസ് കസ്റ്റഡിയില്‍ എടുത്ത ഇയാളെ പിന്നീട് കാലടി പൊലീസിന് കൈമാറുകയായിരുന്നു.

Hot Topics

Related Articles