വിരാട് കോഹ്ലിയുടെ കയ്യോപ്പോട് കൂടിയ ബാറ്റ് ലേലത്തിന് ! കിട്ടുന്ന തുക വയനാട് ദുരിതാശ്വാസ സഹായത്തിന് ; ബാറ്റ് ലേലത്തിന് വച്ചത് ട്വൻ്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ലെയ്സൺ ഓഫിസർ 

കൊച്ചി : വയനാട് ദുരന്ത ബാധിതരെ സഹായിക്കാൻ വിരാട് കോഹ്ലിയുടെ കയ്യൊപ്പോട് കൂടിയ ബാറ്റ് ലേലത്തിൽ വച്ച് ട്വൻ്റി 20 ലോകകപ്പിലെ ഇന്ത്യയുടെ ലെയ്സൺ ഓഫിസർ സിബി ഗോപാലകൃഷ്ണൻ. ട്വൻ്റി 20 ലോകകപ്പിൽ ലെയ്സൺ ഓഫിസറായി ജോലി ചെയ്ത സിബി യ്ക്ക് വിരാട് കോഹ്ലി ഒപ്പിട്ട ബാറ്റ് സമ്മാനിച്ചിരുന്നു. ഇതാണ് ലേലത്തിന് വയ്ക്കുന്നത്. 

Advertisements

സിബിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് കാണാം 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോഹ്ലിയുടെ കൈയ്യൊപ്പോടു കൂടിയ ഒരു ബാറ്റ് സ്വന്തമാക്കണോ…?

നാല് വർഷം കൂടുമ്പോൾ അരങ്ങേറുന്ന ക്രിക്കറ്റിലെ 20-20 മാമാങ്കത്തിൽ ഇന്ത്യൻ ദേശീയ ടീമിൻ്റെ ലെയ്സൺ ആഫീസർ എന്ന നിലയിൽ ആർപ്പുവിളികളുടെയും ആരവങ്ങളുടെയും നടുവിൽ ഇന്ത്യൻ ക്രിക്കറ്റിലെ ദേശീയ ടീമിനൊപ്പം അമേരിക്കയിലും കരീബിയൻ ദ്വീപുകളിലുമായി മുപ്പത്തിയഞ്ച് ദിവസങ്ങൾ 

അനിശ്ചിതത്തിൻ്റെ ഭംഗിയാകെ കോരിനിറച്ച് ഓരോ നിമിഷങ്ങളെയും ഉദ്വോഗജനകമാക്കുന്ന ക്രിക്കറ്റ് എന്ന കായിക കലയെ സിരകളിൽ ആവാഹിച്ച് ഓരോ കളിക്കാരുടെയും കൂടെ നിന്ന അപൂർവ്വ നിമിഷങ്ങൾ.

വൃത്താകാരമുള്ള പുൽമൈതാനങ്ങൾക്ക്  പുറത്ത് കളിക്കാരുടെ ക്ഷേമ സൗകര്യ ങ്ങളളെ സംബന്ധിച്ച കാര്യങ്ങളുമായി കൂടിക്കുഴയുമ്പോഴും കൂടെ കൂട്ടിയ ആഗ്രഹവുമുണ്ടായിരുന്നു.

കിങ്ങ് കോഹ്ലിയുടെ പക്കൽ നിന്നും പൂർണ്ണമായ കൈയ്യൊപ്പ് വാങ്ങിയ ഒരു ബാറ്റ്. സഹതാരങ്ങൾ പോലും ആരാധനയോടും ബഹുമാനത്തോടും കൂടി മാത്രം കാണുന്ന കോഹ്ലിയോട് ഈ ആഗ്രഹം ഒന്ന് പറയാൻ 

ഒടുവിൽ ലോകക്കപ്പും സ്വന്തമാക്കി നാട്ടിലേക്ക് വിമാനം കയറുന്നതിന് മുമ്പുവരെ കാത്തിരിക്കേണ്ടി വന്നു.  മുൻപായി ആഗ്രഹം അറിയിച്ചു. തിരക്കിനിടയിലും പുഞ്ചിരിയോടെ ആഗ്രഹം നിവർത്തിച്ചു തന്ന ആ നല്ല മനസ്സിന് നന്ദി.

സ്വകാര്യ ശേഖരത്തിൽ ഗതകാലങ്ങളെ ഓർഞ്ഞെടുത്ത് ലാളിക്കാനായി കരുതി വച്ച

വിരാട് കോഹ്ലിയുടെ പൂർണ്ണ കൈയ്യൊപ്പ്

വീണ ആ ബാറ്റ് എൻ്റെ വശമുണ്ട്.

ഇപ്പോൾ എൻ്റെ നാട്ടിൽ, വയനാട്ടിൽ ചൂരൽമലയിലും മുണ്ടക്കൈയിലുമൊക്കെയായി ഉരുൾപൊട്ടലിൽ മണ്ണെടുത്ത സഹോദരങ്ങൾ മണ്ണിലേക്ക് മടങ്ങുന്ന ഈ കെട്ടകാലത്ത്..

മാറുന്ന തീരുമാനം എല്ലാവർക്കുമായി അറിയിക്കട്ടെ.

വിരാടിൻ്റെ പൂർണ്ണ കൈയ്യൊപ്പ് വീണ അതേ ബാറ്റ് ഞാൻ ലേലത്തിൽ വയ്ക്കുന്നു. ഏറ്റവും ഉയർന്ന തുക നൽകുന്നയാളിന് ബാറ്റ് സ്വന്തമാക്കാം.

 മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതായിരിക്കും

⁸ദുരന്തത്തെ അതിജീവിച്ച അവശേഷിക്കുന്ന സഹോദരങ്ങൾക്കായി മാറ്റി വയ്ക്കാൻ .

കൂടെ നിൽക്കാൻ.

എല്ലാവരുമുണ്ടാകുമല്ലോ

സ്നേഹപൂർവ്വം .

സിബി ഗോപാലകൃഷ്ണൻ 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.